‘ഫുട്ബാൾ കമിങ് ടു ഹോം’ റഷ്യ ലോകകപ്പിനൊരുങ്ങുേമ്പാൾ ഇംഗ്ലണ്ടുകാർ ആപ്തവാക്യം പോലെ ചൊല്ലുന്നതാണിത്. ഇംഗ്ലണ്ടിെൻറ കിരീടവുമായി കാൽപ്പന്തുകളി മാതൃരാജ്യത്തിലേക്ക് തിരികെയെത്തുന്നുവെന്ന്. ഇൗ പ്രചാരണം യഥാർഥ്യമാവാൻ ഇനിയും ഒരാഴ്ചയുടെ കാത്തിരിപ്പുണ്ട്. എന്നാൽ, ക്വാർട്ടർ ഫൈനലിലെ ആദ്യദിന പോരാട്ടം കഴിഞ്ഞപ്പോൾ ഫുട്ബാൾ സ്വന്തം വൻകരയിലേക്ക് മടങ്ങിയെത്തുന്നുവെന്ന് ഉറപ്പിക്കാം.
വെള്ളിയാഴ്ചയിലെ ക്വാർട്ടർ ഫൈനലിൽ ബ്രസീലും ഉറുഗ്വായും പുറത്തായതോടെ റഷ്യൻ ലോകകപ്പ് ഒാൾ യൂറോപ്യൻ അങ്കമായി മാറി. എട്ടുപേരുടെ പോരാട്ടത്തിന് യോഗ്യത നേടിയവരിൽ ആറുപേരും യൂറോപ്പിൽ നിന്നെന്ന് ഉറപ്പിച്ചപ്പോഴേ ആരാധകർ പ്രവചിച്ച ‘യൂറോ ലോകകപ്പ്’ ആദ്യ ദിനത്തിൽ യാഥാർഥ്യമായി. പണമെറിഞ്ഞ് ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മിടുക്കരെ സ്വന്തം ക്ലബുകളിലെത്തിച്ച് ലോകഫുട്ബാളിനെ യൂറോപ്പിൽ തളച്ചിട്ട കാലം മുതലേ അവർ കണ്ടസ്വപ്നത്തിെൻറ യാഥാർഥ്യം. 1982ലെ സ്പെയിൻ ലോകകപ്പോടെയാണ് സെമി ഫൈനൽ എന്ന ‘ബെസ്റ്റ് ഫോർ’ പോരാട്ടം ആരംഭിക്കുന്നത്. അതിനുശേഷം ഇത് 10ാം ലോകകപ്പ്.
ഇതിനിടെ ഇൗ ലോകകപ്പ് ഉൾപ്പെടെ സെമിയിലെത്തിയ 40ൽ 31പേരും യൂറോപ്പിെൻറ പ്രതിനിധികളായിരുന്നു. എട്ടുപേർ തെക്കൻ അമേരിക്കക്കാർ. ഒരാൾ ഏഷ്യയിൽനിന്നും (2002 ദ.കൊറിയ). എന്നാൽ, ഇൗ പത്തിൽ 1982, 2006 ലോകകപ്പുകളിൽ മാത്രയാണ് മുമ്പ് ‘ഒാൾ യൂറോപ്യൻ’ സെമി അരങ്ങേറിയത്.
1982ൽ ടീമുകളുടെ എണ്ണം 24ആയി ഉയർത്തിയതോടെയാണ് സെമി ഫൈനൽ പോരാട്ടം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.