Posted On
date_range Updated On
date_range അശ്ലീല ആംഗ്യം; ദിലി അലിക്കെതിരെ അന്വേഷണം
ലണ്ടൻ: ലോകകപ്പ് യോഗ്യത മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ച ഇംഗ്ലണ്ട് താരം ദിലി അലിക്കെതിരെ ഫിഫ അന്വേഷണം. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഇംഗ്ലണ്ട്- സ്ലോവാക്യക്കെതിരായ മത്സരത്തിനിടെയാണ് ദിലി അലി അശ്ലീല ആംഗ്യം കാണിച്ചതായി പരാതി ലഭിച്ചത്. വിഡിയോ ദൃശ്യം പരിശോധിച്ചതിനുശേഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചു. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത് ഗെയ്റ്റും ടോട്ടൻഹാം കോച്ച് മൗറിസിയോ പൊച്ചെട്ടിനോയും അലിക്ക് പിന്തുണയുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.