മോസ്കോ: തായ്ലൻഡിലെ ഗുഹയിൽ അകപ്പെട്ട ഫുട്ബാൾ ക്ലബിലെ 12 കുട്ടികളുടെയും അവരുടെ കോച്ചിെൻറയും മടങ്ങിവരവിനായി ലോകം പ്രാർഥനയോടെ കാത്തിരിക്കുകയാണ്. സർവ പ്രതിബന്ധങ്ങളും താണ്ടി പുറത്തെത്തിയാൽ തങ്ങളേറെ ഇഷ്ടപ്പെടുന്ന കാൽപന്തു കളിയുടെ വിശ്വ മാമാങ്കത്തിെൻറ ഫൈനൽമത്സരം വീക്ഷിക്കുന്നതിനായി ഇവർക്ക് അവസരമൊരുക്കി കാത്തിരിക്കുകയാണ് ഫിഫയും ഫുട്ബാൾ ലോകവും. ഫിഫ പ്രസിഡൻറ് ജിേയാനി ഇൻഫൻറിനോയാണ് ഇവരെ ഫൈനൽ മത്സരം വീക്ഷിക്കുന്നതിനായി ലുഷ്നിക്കി സ്റ്റേഡിയത്തിലേക്ക് സ്വാഗതമോതി തായ് ഫുട്ബാൾ അസോസിയേഷൻ തലവന് കത്തെഴുതിയിരിക്കുന്നത്.
‘‘നാം പ്രതീക്ഷിച്ച പോലെത്തന്നെ കുട്ടികൾ അവരുടെ കുടുംബത്തിൽ മടങ്ങിയെത്തെട്ട. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ ഞങ്ങളുടെ അതിഥികളായി ഫൈനൽ മത്സരം വീക്ഷിക്കുവാൻ അവരെ ക്ഷണിക്കുകയാണ്’’ -ഇൻഫൻറിനോ പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്ന് രണ്ടാഴ്ചമുമ്പ് ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ വൈൽഡ് ബോർ ക്ലബിലെ അംഗങ്ങളായ കുട്ടികൾക്ക് ജൂലൈ 15ന് മുമ്പ് പുറംലോകം കാണാൻ ആകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ ലോകകപ്പിെൻറ വിവരങ്ങൾ കുട്ടികൾ രക്ഷാപ്രവർത്തക സംഘത്തോട് തിരക്കിയിരുന്നു. കുട്ടികളുടെ രക്ഷക്കായി ഫുട്ബാൾലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ശതകോടീശ്വരനും ബഹിരാകാശ വിനോദസഞ്ചാര മേഖലയിലെ ‘സ്പേസ് എക്സ്’ ഉടമയുമായ ഇലോൺ മസ്കും രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തായ് സർക്കാറിന് പിന്തുണ വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.