ഫിഫ ക്ലബ് ലോകകപ്പ്: ലിവർപൂളിന്​ നാളെ ചാമ്പ്യൻ പോര്​

ദോ​ഹ: ഭൂ​ഗോ​ള​ത്തി​ലെ ആ​റ് വ​ൻ​ക​ര​ക​ളി​ലെ ക്ല​ബ് ഫു​ട്ബാ​ളി​ലെ രാ​ജാ​ക്ക​ന്മാ​ർ ആ​രെ​ന്ന് 21ന് ​അ​റി​യാം. ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ൽ സി.​എ​ഫ് മൊ​ണ്ടെ​റേ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ലി​വ​ർ​പു​ൾ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ അ​വ​സാ​ന​പോ​രാ​ട്ടം വീ​റു​റ്റ​താ​കും. ഡി​സം​ബ​ർ 21ന് ​ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ദോ​ഹ സ​മ​യം രാ​ത്രി 8.30ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ​ സി.​ആ​ർ ഫ്ലെ​മി​ങ്ങോ​യാ​ണ് ലി​വ​ർ​പൂ​ളി​​െൻറ എ​തി​രാ​ളി​ക​ൾ. ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന ര​ണ്ടാം​സെ​മി​യി​ൽ ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ര​മ്പി​യാ​ർ​ത്ത 48,000ത്തോ​ളം കാ​ൽ​പ​ന്ത് ആ​രാ​ധ​ക​രെ സാ​ക്ഷി​നി​ർ​ത്തി ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​ർ ഫൈ​ന​ൽ ടി​ക്ക​റ്റു​റ​പ്പി​ച്ച​ത്.

11ാംമി​നി​റ്റി​ൽ ത​ന്നെ ന​ബി കീ​റ്റ ലി​വ​ർ​പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. തു​ട​ർ മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ റൊ​ഗേ​ല​യോ ഫ്യൂ​ന​സി​​െൻറ വ​ക മൊ​ണ്ടെ​റേ​ക്ക്​ സ​മ​നി​ല​ഗോ​ൾ. മ​നോ​ഹ​ര​മാ​യ ചി​ല ഡ്രി​ബ്ലി​ങ്ങു​ക​ൾ മു​ഹ​മ്മ​ദ് സ​ല​യു​ടെ ബൂ​ട്ടി​ൽ​നി​ന്ന് ജ​നി​ച്ചെ​ങ്കി​ലും ഗോ​ളെ​ന്നു​റ​പ്പി​ക്കു​ന്ന നീ​ക്ക​ങ്ങ​ളു​ണ്ടാ​യി​ല്ല. ലി​വ​ർ​പൂ​ളി​​െൻറ പാ​സു​ക​ൾ പ​ല​തും എ​തി​രാ​ളി​ക​ളു​ടെ കാ​ലു​ക​ളി​ൽ വി​ശ്ര​മി​ച്ചു. നി​ശ്ചി​ത​സ​മ​യ​ത്തി​ലും മെ​ണ്ടേ​റെ എ​തി​രാ​ളി​ക​ളെ സ​മ​നി​ലി​ൽ പി​ടി​ച്ചു​കെ​ട്ടി. പ​ക​ര​ക്കാ​ര​നാ​യി ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം റോ​ബ​ർ​ട്ടോ ഫെ​ർ​മി​നോ​യെ ക​ള​ത്തി​ലി​റ​ക്കി​യ കോ​ച്ചി​​െൻറ ത​ന്ത്രം​ഫ​ലി​ച്ചു.

ഇ​ഞ്ചു​റി ൈട​മി​ൽ സ​ലാ​ഹ്​ അ​ല​ക്​​സാ​ണ്ട​ർ ആ​​ർ​നോ​ൾ​ഡി​ന്​​ ന​ൽ​കി​യ റി​വേ​ഴ്​​സ്​ പാ​സ്​ എ​തി​ർ ഡി​ഫെ​ൻ​ഡ​റു​ടെ കാ​ലി​നി​ട​യി​ലൂ​ടെ പോ​സ്​​റ്റി​നു മു​ന്നി​ൽ കാ​ത്തി​രു​ന്ന ഫെ​ർ​മി​ന്യോ​ക്കു മു​ന്നി​ൽ. വെ​റു​തെ കാ​ൽ​െ​വ​ച്ചു​കൊ​ടു​ക്കേ​ണ്ട പ​ണി​യേ ഫെ​ർ​മി​നോ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ക​ളി​യും വേ​ണ്ടി​വെ​ന്നി​ട്ടും മു​ൻ​നി​ര ഇ​ല​വ​നെ നി​ര​ത്തി ക​ളി ജ​യി​ച്ച്​ ​േക്ലാ​പ്പും കു​ട്ടി​ക​ളും ക​ലാ​ശ​പ്പോ​രി​ന്. സൗ​ദി ക്ല​ബ് അ​ൽ​ഹി​ലാ​ലി​നെ ത​ക​ർ​ത്താ​ണ് സി.​ആ​ർ ഫ്ലെ​മി​ങ്ഗോ നേ​ര​ത്തേ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

Tags:    
News Summary - FIFA Club World Cup -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.