സ്പാനിഷ് കിങ്സ് കപ്പ്: പേരുദോഷം തീര്‍ത്ത് ബാഴ്സലോണ

മഡ്രിഡ്: റയല്‍ സൊസീഡാഡിന്‍െറ മണ്ണില്‍ ഒരു പതിറ്റാണ്ടിലേറെക്കാലമായി ജയിച്ചിട്ടില്ളെന്ന പേരുദോഷം തീര്‍ത്ത് ബാഴ്സലോണ. സ്പാനിഷ് കിങ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തിലായിരുന്നു നെയ്മറുടെ ഒരു ഗോളില്‍ ബാഴ്സയുടെ ജയം. ലൂയി എന്‍റിക്വെു കീഴില്‍ കഴിഞ്ഞ എട്ടു മത്സരങ്ങളിലും സൊസീഡാഡിന്‍െറ ഗ്രൗണ്ടില്‍ ജയിച്ചിട്ടില്ളെന്ന സമ്മര്‍ദങ്ങള്‍ക്കിടെയാണ് ബാഴ്സയിറങ്ങിയത്. എന്നാല്‍, കളിയുടെ 21ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം നെയ്മര്‍ ലക്ഷ്യത്തിലത്തെിച്ചതോടെ ആ തലവര മാറി. പ്രതിരോധത്തിലും ആക്രമണത്തിലും പിഴവുകളില്ലാതെ കളംനിറഞ്ഞായിരുന്നു ബാഴ്സ മുഖംരക്ഷിച്ചത്. 
രണ്ടാം മത്സരത്തില്‍ അത്ലറ്റികോ മഡ്രിഡ് 3-0ത്തിന് ഐബറിനെ തോല്‍പിച്ചു. ഗ്രീസ്മാന്‍, എയ്ഞ്ചല്‍ കൊറിയ, കെവിന്‍ ഗമീറോ എന്നിവരാണ് ഗോള്‍ നേടിയത്. ഈ മാസം 24നും 25നുമാണ് രണ്ടാം പാദ മത്സരങ്ങള്‍. 
Tags:    
News Summary - FCBarcelona beat Real Sociedad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.