യുവാൻ ഫെറാണ്ടോ എഫ്​.സി ഗോവ ഹെഡ്​കോച്ച്​

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ്​ ക്ലബായ എഫ്​.സി ഗോവയുടെ പരിശീലകനായി സ്​​പാനിഷ്​ സൂപ്പർ കോച്ച്​ യുവാൻ ഫെറാണ്ടോ നിയമിതനായി. അടുത്ത ഐ.എസ്​.എൽ സീസണിലും എ.എഫ്​.സി ചാമ്പ്യൻസ്​ ലീഗിലും ഫെറാണ്ടോയുടെ കീഴിലാകും ഗോവ കളത്തിലിറങ്ങുക. കഴിഞ്ഞ സീസൺ പുരോഗമിച്ചുകൊണ്ടിരിക്കേ ജനുവരിയിലാണ്​ മറ്റൊരു സ്​പെയിൻകാരനായ സെർജിയോ ലൊബേരയെ ഗോവ പുറത്താക്കിയത്​. പ്ലേഓഫിൽ മുൻ ഇന്ത്യൻ താരവും അസിസ്​റ്റൻറ്​ കോച്ചുമായ ക്ലിഫോർഡ്​ മിറാൻഡക്കായിരുന്നു ചാർജ്​. കഴിഞ്ഞ സീസണിൽ മിന്നും ഫോമിലായിരുന്ന ഗോവ പോയൻറ്​ പട്ടികയിൽ ഒന്നാം സ്​ഥാനക്കാരായി ഫിനിഷ്​ ചെയ്​ത്​ എ.എഫ്​.സി കപ്പിൻെറ ഗ്രൂപ്പ്​ ഘട്ടത്തിലേക്ക്​ നേരിട്ട്​ യോഗ്യത നേടുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 

സ്​പാനിഷ്​ ഫുട്​ബാളിൻെറ ഈറ്റില്ലങ്ങളിലൊന്നായ ബാഴ്​സലോണയിൽ നിന്നും വരുന്ന ഫെറാണ്ടോ 18ാം വയസിൽ പരിശീലകക്കുപ്പായമണിഞ്ഞിട്ടുണ്ട്​. ആർ.സി.ഡി എസ്​പാന്യോൾ അക്കാദമിയിൽ കളിതുടങ്ങിയ 39കാരൻ ശേഷം ബാഴ്​സലോണ ‘ബി’ടീമിലേക്ക്​ കൂടുമാറി. ശേഷം പരിശീലനത്തിലേക്ക്​ തിരിഞ്ഞ അദ്ദേഹം എഫ്​.സി റിക്കോ പ്രീമിയ, ടെറാസ സി.എഫ്​, സി.ഇ ഹോസ്​പിറ്റലെറ്റ്​, മലാഗ യൂത്ത്​ ടീം എന്നീ കളിക്കൂട്ടങ്ങളെ പരിശീലിപ്പിച്ചു. 

 2013ൽ മാൾഡോവ ക്ലബായ എഫ്​.സി ഷെരീഫിൻെറ പരിശീലക സ്​ഥാനം ഏറ്റെടുത്ത ഫെറാണ്ടോ അവരെ സൂപ്പർ കപ്പിൽ ജേതാക്കളാക്കുകയും യുവേഫ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത റൗണ്ടിൻെറ മൂന്നാം റൗണ്ടിലെത്തിക്കുകയും ചെയ്​തു. അതേ സീസണിൽ ഇംഗ്ലീഷ്​ കരുത്തരായ ടോട്ടൻഹാം ഹോട്​സ്​പർ ഉൾപെട്ട യൂറോപ്പ ലീഗ്​ ഗ്രൂപ്പിൽ ​രണ്ടുപോയൻറുകൾക്കാണ്​ ഫെറാണ്ടോയുടെ ക്ലബിന്​ നോക്കൗട്ട്​ പ്രവേശനം നഷ്​ടമായത്​. 

യുവേഫ ​പ്രോ ലൈസൻസ്​ കൈവശമുള്ള ഫെറാണ്ടോ വോലോസ്​ ക്ലബിനോ​െടാപ്പമുള്ള പ്രകടനത്തിൻെറ മികവിൽ  2017-18 സീസണിൽ ഗ്രീക്ക്​ ഫുട്​ബാൾ അസോസിയേഷൻെറ മികച്ച കോച്ചിനുള്ള പുരസ്​കാരത്തിനർഹനായിരുന്നു. ഇംഗ്ലണ്ടിൽ പ്രമുഖ താരങ്ങളായ സെസ്​ക്​ ഫാബ്രിഗാസ്​, റോബിൻ വാൻപേഴ്​സി, എയ്​ഞ്ചൽ റേഞ്ചൽ എന്നിവരു​െട ടെക്​നിക്കൽ കോച്ചായി പ്രവർത്തിച്ച പരിചയവുമുണ്ട്​.

Tags:    
News Summary - FC Goa appoints Juan Ferrando as new head coach- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.