ബാഴ്സലോണ: കാറ്റലോണിയ സ്വാതന്ത്ര്യം തേടിയുള്ള ഹിതപരിശോധന തെരുവുസംഘർഷമായി മാറിയപ്പോൾ ലാ ലിഗ മത്സരത്തിൽ ബാഴ്സ കളിച്ചത് ആളൊഴിഞ്ഞ ഗാലറി മുമ്പാകെ. പക്ഷേ, ഗാലറി ഒഴിഞ്ഞതൊന്നും ബാഴ്സയുടെ പോരാട്ടത്തെ ബാധിച്ചില്ല. ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ 3-0ത്തിനായിരുന്നു ലാസ് പാൽമാസിനെ വീഴ്ത്തിയത്.
സീസണിലെ തുടർച്ചയായ ഏഴാം ജയവുമായി ബാഴ്സ പോയൻറ് പട്ടികയിൽ (21) ഒന്നാം സ്ഥാനത്ത് കുതിപ്പ് നിലനിർത്തി. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം സെർജിയോ ബുസ്കറ്റ്സിെൻറ (49ാം മിനിറ്റ്) ഗോളിലൂടെയാണ് ബാഴ്സ തുടങ്ങിയത്. 70, 77മിനിറ്റിലാണ് മെസ്സി സ്കോർ ചെയ്തത്.
കാറ്റലോണിയ ഹിതപരിശോധനയെ സ്പാനിഷ് പൊലീസ് ബലപ്രയോഗത്തിലൂടെ അമർച്ചചെയ്യാൻ ശ്രമിച്ചതോടെ മത്സരം മാറ്റിവെക്കുമെന്നും അഭ്യൂഹമുയർന്നിരുന്നു. തുടർന്ന് നടന്ന ബോർഡ് യോഗത്തിലാണ് കാണികളെ ഒഴിവാക്കി മത്സരം നടത്താൻ തീരുമാനിച്ചത്. ഹിതപരിശോധനയിൽ വോട്ട് ചെയ്ത ശേഷമായിരുന്നു ജെറാഡ് പിക്വെ കളിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.