കോഴിക്കോട്: അേൻറാണിയോ ജർമൻ പോയതിനു പിന്നാലെ മറ്റൊരു വിദേശ താരംകൂടി ഗോകുലം കേരള എഫ്.സി വിട്ടു. അർജൻറീനൻ ഡിഫൻഡർ ഫാബ്രികോ ഒാർടിസാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറിയത്. ഇൗ വർഷം ആരംഭിക്കുന്ന കനേഡിയൻ പ്രീമിയർ ലീഗിലെ യോർക്-9 എഫ്.സിയിലേക്കാണ് ഒാർടിസ് കൂടുമാറിയതെന്നാണ് സൂചന.
ബിനോ ജോർജിെൻറ ആദ്യ ഇലവനിൽ സ്ഥിരം സാന്നിധ്യമായിരുന്ന ഒാർടിസ് പോയത് ഗോകുലം ടീമിന് വൻ തിരിച്ചടിയാവും. ഡാനിയൽ അഡോയോടൊപ്പം ഡിഫൻസിവ് മിഡ്ഫീൽഡറുടെ റോളിലായിരുന്നു താരം ബൂട്ടുകെട്ടിയിരുന്നത്. നേരേത്ത, അേൻറാണിയോ ജർമനും മറ്റൊരു സ്ട്രൈക്കറായ ആർതുർ കൊവാസിയും ഗോകുലം വിട്ടിരുന്നു. തുടർതോൽവികൾ ഏറ്റുവാങ്ങിയ ഗോകുലം പോയൻറ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നാലിന് ചെന്നൈ സിറ്റിക്കെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.