ലണ്ടൻ: ദുർബലരായ എതിരാളികളെ മറികടന്ന് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റ ർ സിറ്റി, ലെസ്റ്റർ സിറ്റി ടീമുകൾ എഫ്.എ കപ്പ് അവസാന എട്ടിൽ. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ലീ ഗ് കപ്പ് മാറോടു ചേർത്തതിെൻറ ആവേശംവിടാതെ ഇറങ്ങിയ സിറ്റി ഷെഫീൽഡ് വെനസ്ഡേയെയും പ്രീമിയർ ലീഗിൽ മൂന്നാമതുള്ള ലെസ്റ്റർ ബർമിങ്ഹാമിനെയും എതിരില്ലാത്ത ഒാരോ ഗോളിനാണ് വീഴ്ത്തിയത്. കടുത്ത പോരാട്ടം കണ്ട മൂന്നാമത്തെ മത്സരത്തിൽ നോർവിച്ചിനോട് നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ച ടോട്ടൻഹാം പെനാൽറ്റി ഷൂട്ടൗട്ടിൽ അടിയറവു പറയുകയായിരുന്നു.
സീസണിൽ 23ാം ഗോൾ കുറിച്ച സെർജിയോ അഗ്യൂറോയായിരുന്നു സിറ്റിയുടെ രക്ഷകൻ. 80 ശതമാനം കളി നിയന്ത്രിക്കുകയും നിരന്തരം ആക്രമണം കെട്ടഴിക്കുകയും ചെയ്തിട്ടും ഉറച്ചുനിന്ന പ്രതിരോധത്തിൽ തട്ടിവീണ സിറ്റി നീക്കങ്ങൾക്ക് ആശ്വാസം നൽകിയായിരുന്നു 53ാം മിനിറ്റിലെ ഗോൾ. രണ്ടാമത്തെ മത്സരത്തിെൻറ 82ാം മിനിറ്റിൽ റിക്കാർഡോ പെരീരയാണ് ലെസ്റ്ററിന് കാത്തിരുന്ന ഗോളും ജയവും സമ്മാനിച്ചത്. ചെൽസിയാണ് ക്വാർട്ടറിൽ ലെസ്റ്ററിന് എതിരാളി.
മുന്നേറ്റവും മധ്യനിരയും പരാജയപ്പെട്ട മൂന്നാം കളിയിൽ മിന്നും സേവുകളുമായി ടിം ക്രൂലാണ് ടോട്ടൻഹാമിനെതിരെ നോർവിച്ചിന് ജയമൊരുക്കിയത്. പതിവു സമയത്ത് ജാൻ വെർടോഗൻ ടോട്ടൻഹാമിനും ജോസിപ് ഡ്രമിച് നോർവിച്ചിനുമായി സ്കോർ ചെയ്തതോടെയാണ് ഷൂട്ടൗട്ടിലെത്തിയത്. നിർണായക ഘട്ടത്തിൽ ടോട്ടൻഹാം ഒരു ഷോട്ട് പുറത്തേക്കടിച്ചപ്പോൾ രണ്ടെണ്ണം ടിം ക്രുൽ തട്ടിയകറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.