ലണ്ടൻ: മൂന്നു കളികൾ ബാക്കിനിൽക്കെ പ്രീമിയർ ലീഗ് കിരീടം ആഘോഷിച്ച ചെൽസിയും സമീപകാലത്തെ മികച്ച പോയൻറ് നിലയിലെത്തിയിട്ടും ചാമ്പ്യൻസ് ട്രോഫി യോഗ്യതയില്ലാതെ ‘തരംതാഴ്ത്തപ്പെട്ട’ ആഴ്സനലും എഫ്.എ കപ്പ് കലാശപ്പോരിൽ ശനിയാഴ്ച നേർക്കുനേർ. രണ്ടു പതിറ്റാണ്ടു പിന്നിട്ട കോച്ചിനെതിരെ ക്ലബിനകത്തും പുറത്തും പടയൊരുക്കം സജീവമായ ആഴ്സനലിന് ഇത് മരണപ്പോരാട്ടമാണെങ്കിൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും കിരീടവുമായി ഡബ്ൾ ഉറപ്പാക്കാനാണ് നീലക്കുപ്പായക്കാർ ഇറങ്ങുന്നത്.
ഗണ്ണേഴ്സിന് ആധികേളറെ എഫ്.എ കപ്പിൽ കലാശപ്പോരുവരെ മോശമല്ലാത്ത പ്രകടനവുമായി മികവു തെളിയിച്ച ടീമിലെ പ്രമുഖർ പലരും പരിക്കുമായി പുറത്താണെന്നതാണ് ആഴ്സനലിനെ വലക്കുന്നത്. ടീമിെൻറ കുന്തമുനകളായ ഗബ്രിയേൽ പൗളിസ്റ്റ, ലോറ കോഷിയൽനി എന്നിവർ കളിക്കില്ലെന്ന് നേരത്തേ ഉറപ്പായതാണ്. പ്രതിരോധനിരയിലെ ഷൊദ്റൻ മുസ്തഫി ഇനിയും പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയിട്ടില്ല. കീറൻ ഗിബ്സ് കൂടി പരിക്കുമായി പുറത്താവുമോയെന്നതാണ് ഏറ്റവുമൊടുവിലെ ഭീതി. ഇത്രയും പേരെ പുറത്തുനിർത്തി പന്തുതട്ടാനിറങ്ങുന്ന ഗണ്ണേഴ്സിന് വലിയ പ്രതീക്ഷകളുണ്ടാകില്ലെങ്കിലും കോച്ച് ആഴ്സൻ വെങ്ങർ ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ടീം തോറ്റാലും ജയിച്ചാലും തെൻറ കരിയറിനെ ബാധിക്കില്ലെന്നും കോച്ച് നയം വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏറ്റവുമൊടുവിൽ ചെൽസിയെ ആഴ്സനൽ പരാജയപ്പെടുത്തിയത്. അതുകഴിഞ്ഞ് ഫെബ്രുവരിയിൽ മുഖാമുഖം വന്നപ്പോൾ ജയം ചെൽസിക്കായിരുന്നു. മാത്രമല്ല, സമീപകാലത്ത് ഇരുടീമുകളും പരസ്പരം നേരിട്ട 11 കളികളിൽ എട്ടും ജയിച്ച റെക്കോഡും നീലക്കുപ്പായക്കാർക്കു തന്നെ. ഒരുവശത്ത് തട്ടിക്കൂട്ടിയ ഇലവനും എതിരാളികൾ ഏറ്റവും മികച്ചവരുമാകുേമ്പാൾ മത്സരം ഏകപക്ഷീയമാകുന്നില്ലെന്ന് ഉറപ്പാക്കാൻ വെങ്ങർ പാടുപെടുമെന്ന് പറയുന്നവരുമേറെ.
സ്വപ്നനേട്ടത്തിനരികെ നീലക്കുപ്പായക്കാർ 38 കളികളിൽ 30ഉം ജയിച്ച് 90 പോയൻറുമായാണ് ചെൽസി ഇത്തവണ പ്രീമിയർ ലീഗിൽ കിരീടം തൊട്ടത്. കഴിഞ്ഞ തവണ 10ാം സ്ഥാനക്കാരായവർക്കു ലഭിച്ച സ്വപ്നതുല്യമായ കുതിപ്പ്. സെപ്റ്റംബറിൽ ആഴ്സനലിനോടു തോറ്റതിനു പിറകെ തുടർച്ചയായി 13 കളികളാണ് അേൻറാണിയോ കോെൻറയുടെ സംഘം ജയിച്ചത്. 4-1-4-1 ഫോർമാറ്റിൽനിന്ന് 3-4-3 രീതിയിലേക്ക് ടീം മാറിയ ശേഷം വലിയ തോൽവികളുണ്ടായിേട്ടയില്ല. ഇതിെൻറ തുടർച്ച തന്നെയായിരിക്കും കലാശപ്പോരാട്ടമെന്നു വിശ്വസിക്കുന്നവരാണ് ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.