പാരിസ്: വനിത ലോകകപ്പ് ഫുട്ബാളിൽ യൂറോപ്യൻ ടീമുകളുടെ അധീശത്വം പ്രകടമാക്കി ഇറ്റലി യും നെതർലൻഡ്സും അവസാന ക്വാർട്ടർ ബെർത്തുകൾ സ്വന്തമാക്കി. പ്രീക്വാർട്ടർ പോരാട്ടങ്ങളിൽ നെതർലൻഡ്സ് 2-1ന് ജപ്പാനെയും ഇറ്റലി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ചൈനയെയും മറികടന്നു.
ലീകെ മാർട്ടിനെസിെൻറ ഇരട്ടഗോളുകളുടെ ബലത്തിലാണ് ഡച്ചുപട നിലവിലെ റണ്ണറപ്പും മുൻ ചാമ്പ്യന്മാരുമായ ജപ്പാെന നേരേത്ത പറഞ്ഞയച്ചത്. ഹസിഗാവ ജപ്പാെൻറ ആശ്വാസ ഗോൾ നേടി.
ഇറ്റലിക്കായി വാലൻറീന ജിയാൻസിറ്റിയും അറോറ ഗല്ലിയും വിജയഗോളുകൾ നേടി. ശനിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ഇറ്റലി നെതർലൻഡ്സിനെ നേരിടും. ക്വാർട്ടറിലെത്തിയ എട്ടിൽ ഏഴും യൂറോപ്യൻ രാജ്യങ്ങളാണ്. ചാമ്പ്യന്മാരായ അമേരിക്ക മാത്രമാണ് വൻകരക്കു പുറത്തുനിന്നുള്ള ഏക ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.