ഇംഗ്ലണ്ടിനും ഫ്രാൻസിനും തകർപ്പൻ ജയം; പോര്‍ച്ചുഗലിന് സമനിലപ്പൂട്ട്

പാരിസ്​: യൂറോ കപ്പ്​ യോഗ്യതമത്സരത്തിൽ ഇംഗ്ലണ്ടും ലോക ചാമ്പ്യന്മാരായ ഫ്രാൻസും കുതിപ്പ്​ തുടങ്ങി. സ്​റ്റർല ിങ്ങി​​െൻറ ഹാട്രിക്​ മികവിൽ ഗ്രൂപ്​ ‘എ’യിൽ ഇംഗ്ലണ്ട്​ ചെക്ക്​ റിപ്പബ്ലിക്കിനെ 5-0ത്തിന്​ തോൽപിച്ചപ്പോൾ ഫ്ര ഞ്ച്​ പട ഗ്രൂപ്​ എച്ചിൽ മൾഡോവയെ 4-1ന്​ തോൽപിച്ചു. ​

നീണ്ടകാലത്തെ ഗോൾവരൾച്ചക്ക്​ വിരാമമിടുന്നതായിരുന്നു സ്​റ്റർലിങ്ങി​​െൻറ ഹാട്രിക്​ പ്രകടനം. ഇംഗ്ലണ്ടിനായി 45 മത്സരങ്ങളിൽ ബൂട്ടണിഞ്ഞെങ്കിലും മാഞ്ചസ്​റ്റർ സിറ്റി സൂപ്പർ സ്​റ്റാറിന് ദേശീയ ടീമിന്​ കാര്യമായൊന്നും സംഭാവന നൽകാനായിരുന്നില്ല. 24ാം മിനിറ്റിൽ ബൊറൂസിയയുടെ ‘വണ്ടർ കിഡ്​’ ജേഡൻ സാഞ്ചോ ഒരുക്കിക്കൊടുത്ത അവസരത്തിലാണ്​ സ്​റ്റർലിങ്​ അക്കൗണ്ട്​ തുറക്കുന്നത്​.


18കാരനായ സാഞ്ചോ ഇംഗ്ലീഷ്​ ജഴ്​സിയിൽ ആദ്യമായി 90 മിനിറ്റും കളിച്ച മത്സരം കൂടിയായിരുന്നു ഇത്​. പിന്നാലെ, ആദ്യ പകുതിക്ക്​ തൊട്ടുമുമ്പ്​ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ ക്യാപ്​റ്റൻ ഹാരി കെയ്​ൻ (45) ലീഡ്​ ഉയർത്തി. രണ്ടാം പകുതി 62, 68 മിനിറ്റുകളിൽ ഗോൾ നേടി സ്​റ്റർലിങ്​ ഹാട്രിക്​ തികച്ചു. ഒടുവിൽ ലഭിച്ച സെൽഫ്​ ​േഗാളും (തോമസ്​ കലാസ്​-84) ചേർന്നതോടെ ഇംഗ്ലണ്ടിന്​​ രാജകീയ ജയം.

യൂറോപ്യൻ ക്ലബുകളിലെ ഗ്ലാമർ താരങ്ങൾ ചേർന്നാണ്​ ലോക ചാമ്പ്യന്മാർ മൾഡോവയെ 4-1ന്​ തകർത്തത്​. 24ാം മിനിറ്റിൽ അ​േൻറായിൻ ഗ്രീസ്​മാ​ൻ സ്​​േകാറിങ്ങിന്​ തുടക്കമിട്ടു​. പിന്നാലെ റാഫേൽ വറാനെ (27), ഒലിവർ ജിറൂഡ് ​(36), കെയ്​ലിയൻ എംബാപെ (87) എന്നിവരും ഗോൾ നേടി. പകരക്കാരനായിറങ്ങിയ വ്ലാദി​മർ അംബ്രോസാണ് ​(89) എതിരാളിക​ളുടെ ആശ്വാസ ഗോൾ നേടിയത്​. അ​േ​തസമയം, സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ എത്തിയിട്ടും ​േപാർചുഗൽ യുക്രെയ്​നോട്​ ഗോൾരഹിത സമനിലയിൽ കുരുങ്ങി.

Tags:    
News Summary - EUROPEAN CHAMPIONSHIP QUALIFYING- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.