Posted On
date_range Updated On
date_range യൂറോപ്പ് ലീഗ്: യുനൈറ്റഡിന് ജയം; ഇന്‍ററിന് തോല്‍വി
ലണ്ടന്‍: യൂറോപ്പ ലീഗ് ഗ്രൂപ് ഘട്ടത്തിലെ രണ്ടാം മത്സര ദിനത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം കണ്ടത്തെിയപ്പോള്‍ ഇന്‍റര്‍ മിലാന്‍ തോല്‍വി വഴങ്ങി. അയാക്സ് ആംസ്റ്റര്‍ഡാം, ഷാല്‍ക്കെ, ഫിയോറന്‍റീന, എ.എസ്. റോമ, ഫെനര്‍ബാഷെ തുടങ്ങിയ ടീമുകളും ജയിച്ചുകയറിയപ്പോള്‍ വിയ്യാറയല്‍ സമനില വഴങ്ങി.
സ്വന്തം മൈതാനമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന കളിയില്‍ യുക്രെയ്ന്‍ ക്ളബായ സോര്‍യയെ ഏറെ വിയര്‍പ്പൊഴുക്കിയതിന് ശേഷം ഏകപക്ഷീയമായ ഒരു ഗോളിനാണ് ജോസ് മൗറീന്യോയുടെ ടീം മറികടന്നത്. 69ാം മിനിറ്റില്‍ ഭാഗ്യത്തിന്‍െറ അകമ്പടിയോടെ സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചാണ് ചെങ്കുപ്പായക്കാരുടെ ഗോള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.