യൂറോപ ലീഗ്​: അത്​ലറ്റിക്കോയും ആഴ്​സനലും ക്വാർട്ടറിൽ 

ലണ്ടൻ: പ്രീക്വാർട്ടർ രണ്ടാംപാദ പോരാട്ടത്തിൽ വൻജയത്തോടെ യൂറോപ്പിലെ അതികായരായ ആഴ്​സനലും അത്​ലറ്റികോ മഡ്രിഡും യുവേഫ യൂറോപ ലീഗിൽ ക്വാർട്ടറിൽ പ്രവേശിച്ചു. സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ഇറ്റാലിയൻ കരുത്തരായ എ.സി മിലാനെ  3-1ന്​ തോൽപിച്ചതോടെ, 5-1​​െൻറ അഗ്രഗേറ്റ്​ സ്​കോറിലാണ്​ ​ഗണ്ണേഴ്​സി​​െൻറ കുതിപ്പ്​.

അതേസമയം, റഷ്യക്കാരായ ലോകോമോട്ടീവ്​ മോസ്​കോയെ അവരുടെ തട്ടകത്തിൽ ​െവച്ച്​ 5-1ന്​ തകർത്തതോടെ ഇരുപാദങ്ങളിലുമായി 8^1​​െൻറ കൂറ്റൻ ജയത്തോടെയാണ്​ അത്​ലറ്റികോ മഡ്രിഡി​​െൻറ ക്വാർട്ടർ പ്രവേശനം. ആദ്യ പാദത്തിൽ അത്​ലറ്റികോ മഡ്രിഡ്​ 3-0ന്​ ജയിച്ചിരുന്നു. 

ഡാനി വെൽബെക്ക്​ (39, 86), ഗ്രനിത്​​ ഷാക്ക എന്നിവരാണ്​ ആഴ്​സനലി​​െൻറ സ്​കോറർമാർ. ലോകോമോട്ടീവ്​ മോസ്​കോയെ 5^1ന്​ തകർത്ത മത്സരത്തിൽ അത്​ലറ്റികോക്കായി ഫെർണാണ്ടോ ടോറസ്​ (65,70) രണ്ടു ഗോളുകൾ നേടിയപ്പോൾ എയ്​ഞ്ചൽ കൊറേയ (16), സോൾ നീഗസ്​ (47), അ​േൻറായിൻ ഗ്രീസ്​മാൻ (85) എന്നിവർ ഒാരോ ​ഗോൾ വീതം നേടി.

Tags:    
News Summary - europa league- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.