Posted On
date_range Updated On
date_range യൂേറാപ ലീഗ്: ആഴ്സനൽ മുന്നോട്ട്; എവർട്ടൻ പുറത്ത്
പാരിസ്: യൂറോപ ലീഗിൽ ആഴ്സനൻ നോക്കൗട്ടിലേക്ക് കുതിച്ചപ്പോൾ മൂന്നാം തോൽവിയുമായി വെയ്ൻ റൂണിയും കൂട്ടരും പുറത്തേക്ക്. നാലാം റൗണ്ട് പോരാട്ടത്തിൽ സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രെയ്ഡിനോട് സമനിലയിൽ (0-0) കുരുങ്ങിയെങ്കിലും ഗ്രൂപ് ‘എച്ചി’ൽനിന്ന് പത്തു പോയേൻറാടെയാണ് ആഴ്സനൽ നോക്കൗട്ടിലേക്ക് കടന്നത്.
അതേസമയം, സീസണിൽ കളി കൈവിടുന്നത് പതിവാക്കിയ എവർട്ടൻ മൂന്നാം തോൽവിയും ഏറ്റുവാങ്ങി ഗ്രൂപ് ഘട്ടംപോലും കടക്കാതെ യുവേഫ യൂറോപ ലീഗിൽനിന്ന് പുറത്തായി. ഫ്രഞ്ച് ക്ലബ് ഒളിമ്പികോ ലിയോണൈസിനോട് 3-0ത്തിന് തോറ്റാണ് എവർട്ടൻ പുറത്താകുന്നത്. മത്സരത്തിൽ ബെർട്രാൻറ് ട്രോറെ (68), ഹോസീം ഒവാരെ (76), എംഫിസ് ഡിപെ (88) എന്നിവരാണ് ലിയോണിനായി ഗോൾ നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.