ഡബ്ലിൻ: 2020 യൂറോ കപ്പിനുള്ള യോഗ്യത പോരാട്ടങ്ങളുടെ ഗ്രൂപ് ചിത്രം തെളിഞ്ഞു. ഡബ്ലിനിൽ നടന്ന ചടങ്ങിൽ 55 ടീമുകളെ 10 ഗ്രൂപ്പുകളായി തിരിച്ചുള്ള നറുക്കെടുപ്പ് പൂർത്തിയായതോടെ 2019 മാർച്ചിൽ പോരാട്ടം തുടങ്ങും. 24 ടീമുകൾ മാറ്റുരക്കുന്ന യൂറോ കപ്പിലേക്ക് 10 ഗ്രൂപ്പിൽ നിന്നുള്ള ആദ്യ രണ്ടു സ്ഥാനക്കാർക്കാണ് യോഗ്യത. അങ്ങനെ 20 പേർ തിരഞ്ഞെടുക്കപ്പെടും. ശേഷിച്ച നാലു ടീമുകൾ യുവേഫ നേഷൻസ് ലീഗ് വഴി യോഗ്യത നേടും.
‘സി’ മരണ ഗ്രൂപ്
മുൻ യൂറോ ചാമ്പ്യന്മാരായ നെതർലൻഡ്സും ജർമനിയും ഒന്നിക്കുന്ന ഗ്രൂപ് ‘സി’യാണ് ഏറ്റവും കടുപ്പം. നോർത്തേൺ അയർലൻഡ്, ബെലറൂസ്, എസ്തോണിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. എന്നാൽ, ടെൻഷനില്ലാതെയാണ് ഇംഗ്ലണ്ട്. ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ ടീമുകൾക്കൊപ്പം ‘എ’യിലാണ് ഇംഗ്ലീഷുകാർ. പോർചുഗലിനൊപ്പം ‘ബി’യിൽ യുക്രെയ്ൻ. ‘ഇ’യിൽ ക്രൊയേഷ്യയും വെയ്ൽസും തമ്മിലാവും പോരാട്ടം. ‘എച്ചിൽ’ ലോകചാമ്പ്യന്മാരായ ഫ്രാൻസും അട്ടിമറിക്കാരായ െഎസ്ലൻഡും തുർക്കിയുമുണ്ട്. ബെൽജിയം, റഷ്യ ടീമുകൾ ‘െഎ’ ഗ്രൂപ്പിൽ മത്സരിക്കും. ‘ജെ’യിൽ ഇറ്റലിക്കുമില്ല കാര്യമായ വെല്ലുവിളികൾ.
യോഗ്യത എങ്ങനെ?
10 ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് യൂറോ യോഗ്യത നേടും. ശേഷിച്ച നാലു ടിക്കറ്റുകൾ നേഷൻസ് ‘എ’, ‘ബി’, ‘സി’, ‘ഡി’ ലീഗിൽനിന്ന് േപ്ലഒാഫ് യോഗ്യത നേടുന്നവരുടെ പോരാട്ടത്തിലൂടെ നിശ്ചയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.