ഭൂകമ്പം ജീവൻ തിരിച്ചുനൽകിയ കുരുന്നുകളെ ചേർത്തുപിടിച്ച്...

ടി​രാ​ന (അ​ൽ​ബേ​നി​യ): അ​ൽ​ബേ​നി​യ​യി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​നെ​ടു​ത്ത ഭൂ​ക​മ്പ​ത്തി​നി​ടെ കെ​ട്ടി​ട​ത ്തി​​െൻറ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ ചാ​ടി ര​ക്ഷപ്പെട്ട കു​രു​ന്നു​ക​ൾ​ക്ക്​ സ്​​നേ​ഹ​ത്തി​​െൻറ ക​രു​ത​ലു​മാ​യി കാ​ൽ​പ​ന്ത്​ ഇ​തി​ഹാ​സ​ങ്ങ​ൾ. ബ​ന്ധു​ക്ക​ളി​ൽ ചി​ല​ർ ദു​ര​ന്ത​ത്തി​നി​ര​യാ​കു​ന്ന​ത്​ ക​ണ്ട്​ അ​റ്റ​കൈ​യാ​യി താ​ഴേ​ക്കു ചാ​ടി​യ ഏ​ഴും 10ഉം ​വ​യ​സ്സു​ള്ള ഓ​റ​ൽ ലാ​ല, അ​ലെ​സി​യോ കാ​കോ​ണി എ​ന്നി​വ​രാ​ണ്​ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ജി​യാ​ൻ ലൂ​യി​ജി ബു​ഫ​ൺ എ​ന്നി​വ​രെ ക​ണ്ടു​മു​ട്ടി​യ​ത്. വെ​ള്ളി​യാ​ഴ്​​ച ഇ​രു​വ​രു​ടെ​യും അ​ടു​​ത്തെ​ത്തി​യ ബാ​ല​ന്മാ​ർ​ക്ക്​ ഒ​പ്പി​ട്ട ജ​ഴ്​​സി കൈ​മാ​റി​യ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ചു ഫോ​​ട്ടോ​യു​െ​മ​ടു​ത്തു.

ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ഡി റ​മ​യാ​ണ്​ കു​രു​ന്നു​ക​ളു​ടെ മോ​ഹ​മ​റി​ഞ്ഞ്​ ഇ​വ​രെ​യും കൂ​ട്ടി യു​വ​ൻ​റ​സ്​ താ​ര​ങ്ങ​ളു​ള്ള റോം ​ന​ഗ​ര​ത്തി​ലേ​ക്കു​ വ​ണ്ടി​ക​യ​റി​യ​ത്. കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്​​ച​ക്കു സാ​ക്ഷി​ക​ളാ​യി എ​ത്തി​യി​രു​ന്നു. ന​വം​ബ​ർ 26നാ​ണ്​ അ​ൽ​ബേ​നി​യ​യെ ഉ​ല​ച്ച്​ റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.4 രേ​ഖ​െ​പ്പ​ടു​ത്തി​യ വ​ൻ ഭൂ​ച​ല​നം ന​ട​ന്ന​ത്. 51 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 3000 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - erthquake happened -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.