ലണ്ടൻ: എഫ്.എ കപ്പിൽ തോൽവിക്കു പിന്നാലെ ടോട്ടൻഹാമിനെ കുരുക്കിലാക്കി മിഡ്ഫീൽഡർ എറിക് ഡയറുടെ പുറംകളി. ഗാലറിയിലിരുന്ന് ആരാധകൻ തെറിവിളിച്ചതോടെയാണ് ഡയർ വേലി ചാടിക്കടന്ന് പ്രതികാരത്തിനായി ഓടിക്കയറിയത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തിൽ ഡയർ തെൻറ കിക്ക് ഗോളാക്കിമാറ്റിയിരുന്നു.
ഇളയ സഹോദരനുൾപ്പെടെ കളി കാണുന്ന ഭാഗത്തുനിന്നാണ് ഡയറിന് പരിഹാസമേൽക്കേണ്ടിവന്നത്. കുടുംബം കാഴ്ചക്കാരായി എത്തിയ കളിയായതിനാലാണ് പ്രകോപിതനാക്കിയതെന്നാണ് ഡയറുടെ വിശദീകരണം. താരത്തിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യം ഫുട്ബാൾ അസോസിയേഷനും ടോട്ടൻഹാം ക്ലബും പരിഗണിച്ചുവരുകയാണ്. നടപടിയെടുത്താൽ അംഗീകരിക്കാനാവില്ലെന്ന് ടോട്ടൻഹാം പരിശീലകൻ മൊറീഞ്ഞോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.