ഇംഗ്ലണ്ടിൽ തോൽക്കാതെ ചെൽസിയും​ ടോട്ടൻഹാമും; സെൽഫ്​ ഗോളിൽ രക്ഷപ്പെട്ട്​ ആഴ്​സനൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെറും നാലു പോയൻറിെൻറ വ്യത്യാസത്തിൽ മാത്രം മുന്നേറിക്കൊണ്ടിരിക്കുന്ന ചെൽസിക്കും ടോട്ടൻഹാമിനും വിജയക്കുതിപ്പ്. ചെൽസി സതാംപ്ടണിനെ 4-2ന് തോൽപിച്ചപ്പോൾ ക്രിസ്റ്റൽ പാലസിനെ ഏകപക്ഷീയമായ ഒരുഗോളിന് മറികടന്നാണ് ടോട്ടനത്തിെൻറ മുന്നേറ്റം. 

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ രണ്ടുഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്ത ഡീഗോ കോസ്റ്റയായിരുന്നു കളിയിലെ താരം. അഞ്ചാം മിനിറ്റിൽതന്നെ എഡൻ ഹസാർഡാണ് നീലപ്പടയെ ആദ്യം മുന്നിലെത്തിക്കുന്നത്. കോസ്റ്റ നൽകിയ പാസിലാണ് ഹസാർഡ് ഗോൾ നേടുന്നത്. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ഗ്രേ കാഹിലും ഗോൾ നേടി. പിന്നീട് 53, 89 മിനിറ്റുകളിലായിരുന്നു ഡീഗോ കോസ്റ്റയുടെ ഗോൾ. ഒറിയോൾ റൊമേലു, റിയാൻ ബെർട്രാൻഡ് എന്നിവരാണ് സതാംപ്ടണിെൻറ ആശ്വാസ േഗാളുകൾ നേടുന്നത്.ക്രിസ്റ്റൽ പാലസിനെ ടോട്ടൻഹാം ഹോട്സ്പർ ഒരു ഗോളിനാണ് തോൽപിക്കുന്നത്. 78ാം മിനിറ്റിൽ ഡെൻമാർക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ നേടിയ ഗോളിലാണ് ടോട്ടൻഹാം വിലപ്പെട്ട മൂന്ന് പോയൻറ് നേടുന്നത്. 

അതേസമയം, നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ ആഴ്സനൽ 1-0ത്തിന് തോൽപിച്ചു. സമനിലയിലേക്ക് നീങ്ങുമായിരുന്ന മത്സരത്തിൽ ലെസ്റ്ററിെൻറ പ്രതിരോധഭടൻ റോബർട്ട് ഹൂത്തിെൻറ നെഞ്ചിൽ തട്ടി വലയിലായ സെൽഫ് ഗോളിലാണ് ആഴ്സനൽ ജയിക്കുന്നത്. 
െചൽസിക്ക് 78ഉം ടോട്ടൻ ഹാമിന് 74ഉം ആഴ്സനലിന് 60ഉം പോയൻറാണ് നിലവിൽ.

Tags:    
News Summary - EPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.