ലെസ്​റ്റർ സിറ്റിയെ സ്​റ്റോക്​​ സിറ്റി സമനിലയിൽ തളച്ചു

ലണ്ടൻ: മുൻ ചാമ്പ്യന്മാരായ ലെസ്​റ്റർ സിറ്റിയെ സ്​റ്റോക്​​ സിറ്റി സമനിലയിൽ തളച്ചു. സ്​റ്റോകി​​െൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-2നാണ്​ ലെസ്​റ്റർ സമനിലയിൽ കുരുങ്ങിയത്​. വിൻസ​െൻറ്​ ഇബോറയുടെ(33ാം മിനിറ്റ്​) ഗോളിൽ ആദ്യം മുന്നിലെത്തിയത്​ ലെസ്​റ്റർ സിറ്റിയായിരുന്നു. എന്നാൽ, മുൻ ബയേൺ മ്യൂണിക്​ താരം ഷെർദാൻ ഷാകിരി (39) സൂപ്പർ ​ഗോളിൽ സ്​റ്റോകിനെ സമനിലയിലെത്തിച്ചു.

രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച ലെസ്​റ്ററിന്​ അർഹിച്ച ഗോളെത്തി. ഷിൻജിൻ ഒകാസാകിയുടെ പാസിൽ റിയാദ്​ മെഹ്​റസാണ് (60ാം മിനിറ്റ്​)​ ഗോൾ നേടിയത്​. കളി ജയിക്കുമെന്ന്​ ലെസ്​റ്റർ കരുതിയെങ്കിലും സ്​റ്റോക്​സ്​ വീണ്ടും തിരിച്ചടിച്ചു. ഇത്തവണ ഷാകിരിയുടെ പാസിൽ മുൻ ഇംഗ്ലീഷ്​ താരം പീറ്റർ ക്രൗച്ചാണ്​ ഗോൾ നേടുന്നത്​. 11 കളിയിൽ ഇതോടെ ​െലസ്​റ്ററിന്​ 13 പോയൻറും സ്​റ്റോകിന്​ 12 പോയൻറുമാണ്​.
Tags:    
News Summary - EPL- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.