ലണ്ടൻ: ആദ്യ നാലു സ്ഥാനങ്ങളിലൊരിടമെന്ന സ്വപ്നം കൈവിടാതെ ചെൽസി. ഇംഗ്ലീഷ് പ്രീമി യർ ലീഗിലെ ആവേശപ്പോരിൽ കാർഡിഫ് സിറ്റിയെ 2-1ന് ചെൽസി തോൽപിച്ചു. ഒരു ഗോളിന് ഏറെ നേരം പിന്നിൽനിന്ന ശേഷമായിരുന്നു അവസാന നിമിഷങ്ങളിൽ ചെൽസിയുടെ തിരിച്ചുവരവ്. 46ാം മിനിറ്റിൽ വിക്ടർ കാമറാസ നേടിയ ഗോളിലാണ് കാർഡിഫ് സിറ്റി ആദ്യം മുന്നിലെത്തുന്നത്.
തിരിച്ചടിക്കാൻ ഏറെനേരം ഹിഗ്വെയ്നും സംഘവും ശ്രമംനടത്തിയെങ്കിലും ഫലിച്ചില്ല. ഒടുവിൽ 84ാം മിനിറ്റിൽ സീസർ അസ്പ്ലിക്യൂട്ടയാണ് പ്രതിരോധക്കോട്ട പൊട്ടിച്ച് ഗോൾ നേടുന്നത്. റഫറിയുടെ പിഴവുകൂടി തുണച്ചതോടെയാണ് ഗോൾ ലഭിച്ചത്. താരം ഒാഫ് സൈഡിലായിരുന്നെങ്കിലും ലൈൻ റഫറിയുടെ തീരുമാനം പാളുകയായിരുന്നു.
സമനിലക്കു പിന്നാലെ പൊരുതിക്കളിച്ച ചെൽസിക്ക് 91ാം മിനിറ്റിൽ റുബൻ ലോഫ്ടസ് ഗോൾ നേടി വിലപ്പെട്ട മൂന്നു പോയൻറ് സമ്മാനിച്ചു. 31 മത്സരങ്ങളിൽ 60 പോയൻറുമായി ആറാം സ്ഥാനത്താണ് ചെൽസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.