അക്ര: ആഫ്രിക്കൻ വൻകരയുടെ മികച്ച ഫുട്ബാളർക്കുള്ള പുരസ്കാരം ലിവർപൂളിെൻറ ഇൗജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹിന്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുകയും ഇൗജിപ്തിന് 28 വർഷത്തിനുശേഷം ലോകകപ്പ് യോഗ്യത സമ്മാനിക്കുകയുംചെയ്ത മികവിനുള്ള അംഗീകാരമായാണ് വൻകരയുടെ മികച്ച താരത്തിനുള്ള പട്ടം തേടിയെത്തിയത്. യൂറോപ്പിലെ വിവിധ ക്ലബുകളുടെ സൂപ്പർ താരങ്ങൾ മാറ്റുരച്ച പോരാട്ടത്തിലായിരുന്നു സലാഹിനെ ആഫ്രിക്കൻ ഫുട്ബാളർ ഒാഫ് ദി ഇയർ അവാർഡിന് തെരഞ്ഞെടുത്തത്. ലിവർപൂളിലെ സഹതാരമായ സെനഗലിെൻറ സാദിയോ മാനേ, ജർമൻ ബൊറൂസിയ ഡോർട്മുണ്ടിെൻറ ഗാബോൺ സ്ട്രൈക്കർ പിയറി എംറിക് ഒബുമയാങ് എന്നിവരെ ബഹൂദൂരം പിന്നിലാക്കി സലാഹ് 625 വോട്ട് നേടിയപ്പോൾ, മാനേക്ക് 507ഉം ഒബുമെയാങ്ങിന് 311ഉം വോട്ടുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.