Posted On
date_range Updated On
date_range ഷറ്റോറി കേരള ബ്ലാസ്റ്റേഴ്സ് കോച്ച്
കൊച്ചി: നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ പരിശീലകൻ എൽകോ ഷറ്റോറിയെ റാഞ്ചി കേരള ബ് ലാസ്റ്റേഴ്സ്. െഎ.എസ്.എൽ ആറാം സീസണിന് അരയും തലയും മുറുക്കി ഒരുങ്ങുന്ന ബ്ലാസ്റ്റ േഴ്സ് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് നെതർലൻഡ്സുകാരനായ സൂപ്പർ കോച്ചിനെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിൽ നോർത്ത് ഇൗസ്റ്റിനെ േപ്ലഒാഫിലെത്തിച്ച ഷറ്റോറിക്ക് 20 വർഷത്തിലേറെ കോച്ചിങ് പരിചയമുണ്ട്. അഞ്ചാം സീസണിൽ ഡേവിഡ് ജെയിംസിനെയും പിെന്ന പോർചുഗീസുകാരനായ നെലോ വിൻഗാഡയെയും പരീക്ഷിച്ച ബ്ലാസ്റ്റേഴ്സ് രണ്ടു ജയവുമായി പോയൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇൗ നാണക്കേട് മാറ്റാൻകൂടിയാണ് മികച്ച പരിശീലകനെ നേരേത്തതന്നെ അണിയറയിലെത്തിച്ച് ഒരുക്കങ്ങൾ തകൃതിയാക്കിയത്. ടീം തെരഞ്ഞെടുപ്പിലും വിദേശ താരങ്ങളെ സ്വന്തമാക്കുന്നതിലും സ്വാതന്ത്ര്യം നൽകിയാണ് ഷറ്റോറിയുമായി കരാറിൽ ഒപ്പിട്ടത്.
ഒൗദ്യോഗിക ട്വിറ്റർ-ഫേസ്ബുക്ക് ഹാൻഡ്ൽ വഴിയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിനെ പ്രഖ്യാപിച്ചത്. വിവിധ അറബ് ക്ലബുകളുടെ പരിശീലകനായിരുന്ന ഷറ്റോറി, െഎ ലീഗിൽ പ്രയാഗ് യുനൈറ്റഡിെൻറയും ഇൗസ്റ്റ് ബംഗാളിെൻറയും കോച്ചായിരുന്നു. അറ്റാക്കിങ് ഗെയിമിെൻറ വക്താവായ ഡച്ചുകാരെൻറ വരവ് ബ്ലാസ്റ്റേഴ്സിെൻറ ശൈലിമാറ്റത്തിനുള്ള തുടക്കമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.