Posted On
date_range Updated On
date_range പായറ്റിന് പരിക്ക്; ആധിയോടെ ഫ്രാൻസ്
ലിയോൺ: യുവേഫ യൂറോപ്പ ലീഗ് ഫൈനൽ പോരാട്ടത്തിൽ മാഴ്സെ ക്യാപ്റ്റനും ഫ്രഞ്ച് താരവുമായ ദിമിത്രി പായറ്റിന് പരിക്കേറ്റതിൽ ആശങ്കയോടെ ഫ്രഞ്ച് ഫുട്ബാൾ. മത്സരത്തിെൻറ 30ാം മിനിറ്റിൽ പേശീവലിവ് അധികമായതോടെയാണ് താരത്തിന് നിറകണ്ണുകളോടെ കളംവിടേണ്ടിവന്നത്.
ലോകകപ്പ് ടീം പ്രഖ്യാപിക്കാനിരിക്കെ ഫ്രഞ്ച് ടീമിലെ നിർണായക താരത്തിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായേക്കും. എന്നാൽ, താരത്തിെൻറ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. ആറാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്. ലോകകപ്പിനുള്ള ദിദിയർ െദഷാംപ്സിെൻറ അവസന സംഘത്തെ ഉടൻ പ്രഖ്യാപിച്ചേക്കും.
എതിർ ടീം താരവും ദേശീയ ടീമിലെ സഹതാരവുമായ അേൻറായിൻ ഗ്രീസ്മാൻ, പായറ്റിനെ ആശ്വസിപ്പിച്ചാണ് മൈതാനത്തുനിന്നും പറഞ്ഞയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.