ലണ്ടൻ: പതിറ്റാണ്ടുകാലം ഒരു ക്ലബിെൻറ ജഴ്സിയണിഞ്ഞ് പടിയിറങ്ങുേമ്പാൾ നിറഞ്ഞ ഗാലറിയുടെ സ്നേഹവായ്പേറ്റുവാങ്ങി വിടവാങ്ങാനാവും ഏതൊരു ഫുട്ബാളറുടെയും മോഹം. പക്ഷേ, കോവിഡ് കാലത്ത് ആളില്ല ഗാലറിക്ക് മുന്നിൽ കളിച്ച്, കിരീടമണിയാൻ വിധിക്കപ്പെട്ട തലമുറയെ പഴിച്ച് യാത്രപറയാനേ ഡേവിഡ് സിൽവക്ക് കഴിയൂ.
എന്നിട്ടും, ഞായറാഴ്ച രാത്രിയിൽ മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ കാലി കസേരകളെ നോക്കി കൈകൊട്ടി അദ്ദേഹം യാത്രചോദിച്ചു. 2010 മുതൽ സിറ്റിയുടെ ഉയർച്ച താഴ്ചകളിൽ മധ്യനിരയുടെ നെടുനായകനായി നിലയുറപ്പിച്ച സ്പാനിഷ് താരം ക്ലബിെൻറ നായകവേഷത്തോടെയാണ് യാത്രപറയുന്നത്.
2010ൽ ലോകചാമ്പ്യന്മാരായ സ്പാനിഷ് അർമഡയുടെ ഭാഗമായ താരമെന്ന പെരുമയുമായാണ് സിൽവ ഇംഗ്ലണ്ടിലെത്തുന്നത്. 10 വർഷത്തിനു ശേഷം പടിയിറങ്ങുേമ്പാൾ നാല് പ്രീമിയർ ലീഗ് കിരീടവും, രണ്ട് എഫ്.എ കപ്പും ഉൾപ്പെടെ 14 കിരീട നേട്ടത്തിൽ പങ്കാളിയായി. ഇൗ പട്ടികയിൽ ഇല്ലാത്ത ചാമ്പ്യൻസ് ലീഗിലൂടെ അദ്ദേഹം സിറ്റിേയാട് വിടപറയും. അടുത്തയാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ലീഗിലെ കിരീടമാണ് ഇൗ വിടവാങ്ങലിൽ സിൽവയുടെ സ്വപ്നം.
വിൻസൻറ് കൊംപനി പടിയിറങ്ങിയപ്പോൾ ടീമിെൻറ ആംബാൻഡ് ഏൽപിക്കാൻ കണ്ടെത്തിയത് ഇൗ 34കാരനെയായിരുന്നു. സിറ്റിയുടെ ആദ്യ മോഡേൺ വേൾഡ്ക്ലാസ് ടാലൻറ് എന്നായിരുന്നു ഗാരി നെവില്ലെയുടെ വിശേഷണം. സിറ്റിക്കായി 309 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ് 60 ഗോളുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.