സാവോപോളോ: ബ്രസീലിനെ കോപ അമേരിക്ക കിരീടം ചൂടിച്ച നായകൻ ഡാനി ആൽവസ് ജന്മനാട്ടി ൽ തിരിച്ചെത്തുന്നു. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ ജൂലൈയിൽ അവസാനിച്ചതോടെ താരം ബ്രസീലിയൻ ക്ലബായ സാവോപോളായുമായി കരാറൊപ്പിട്ടു. 2022 ഖത്തർ ലോകകപ്പ് വരെ ടീമിൽ തുടരും. കോപ അമേരിക്ക ടൂർണമെൻറിലെ താരമായി തെരെഞ്ഞടുക്കപ്പെട്ട ബ്രസീലിയൻ റൈറ്റ്ബാക്കിനായി യൂറോപ്പിലെ പ്രമുഖ ക്ലബുകൾ വലവിരിക്കുന്നതിനിടെയാണ് ആൽവസ് ബ്രസീലിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
സെവിയ്യ, ബാഴ്സലോണ, യുവൻറസ് ടീമുകൾക്ക് പന്തുതട്ടിയശേഷമാണ് ആൽവസ് പി.എസ്.ജിയിലെത്തിയിരുന്നത്. 12 മത്സരങ്ങൾ അവസാനിച്ചപ്പോൾ ബ്രസീലിയൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് സാവോ പോളോ. പ്രഫഷനൽ കരിയറിൽ 40ലധികം കിരീടങ്ങൾ സ്വന്തമാക്കിയ ഏകതാരമായ ആൽവസ് കരിയർ നീട്ടുന്നതിെൻറ ഭാഗമായി മധ്യനിരയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. സൂപ്പർ താരത്തിന് 10ാം നമ്പർ ജഴ്സി നൽകുമെന്ന് സാവോപോളോ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.