പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ (3 - 4)

സോ​ചി: ഈ ലോകകപ്പിലെ ഏറ്റവും ആവേശം മുറ്റി നിന്ന മത്സരത്തിൽ ഒടുവിൽ ചിരിച്ചത് ക്രൊ​യേ​ഷ്യ. പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയെ വീഴ്ത്തി ക്രൊ​യേ​ഷ്യ​ (3 - 4) സെമി ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ഇഞ്ച്വറി ടൈമിലെ ഗോളുകളിൽ റഷ്യയും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം (2-2) ആയതിനെത്തുടർന്നാണ് മത്സരം പെനാൽട്ടിയിലേക്ക് നീണ്ടത്. 

പെനാൽട്ടി ഷൂട്ടൗട്ടിൽ റഷ്യയുടെ സൂപ്പർതാരം ഫെദേർ സ്മോലോവിൻെറ ഷോട്ട് ഗോളി തടുത്തിട്ടപ്പോൾ മറ്റൊരു താരം ഫെർണാണ്ടസ് പന്ത് പുറത്തേക്കടിച്ചു. അലൻ സാഗോവ്, സെർജി ഇഗ്നാഷവിച്, കുസിയേവ് എന്നിവരാണ് റഷ്യക്കായി ലക്ഷ്യം കണ്ടത്. ക്രൊയേഷ്യൻ നിരയിൽ ബ്രൊസേവിക്, ലൂക്കാ മോഡ്രിച്ച്, വിദ, റാക്റ്റിചിക് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ മാറ്റോ കൊവാകിക്കിൻെറ കിക്ക് ഗോളി തടുത്തു. 

നേരത്തേ ഇരുപകുതികളിലും ഒാരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. സൂപ്പർ ഗോളുമായി ഡെനിസ് ചെറിഷേവിലൂടെ റഷ്യക്കായി ലീഡ് നേടിയെങ്കിലും ക്രൊയേഷ്യ ഉടൻ തിരിച്ചടിച്ചു . 31 ാം മിനിറ്റിലാണ് ചെറിഷേവ് ലീഡ് നേടിയത്. സ്യൂബ നൽകിയ പാസിൽ നിന്നും പോസ്റ്റിലേക്ക് അടിച്ച പന്ത് ക്രൊയേഷ്യൻ ഗോളിയെ നിസ്സഹയനാക്കി അകത്തെത്തുകയായിരുന്നു. 39ാം മിനിറ്റിൽ ആന്ദ്രെ ക്രെമറിക്ക് നേടിയ ഹെഡർ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു മത്സരത്തിലേക്ക് വരികയായിരുന്നു(1-1).

ലോകകപ്പിലെ മികച്ച പോരാട്ടങ്ങളിലൊന്നായി മാറിയ ക്വാർട്ടർ പോരാട്ടത്തിൽ ദോമാഗൊജ് വിദയാണ് ഇഞ്ച്വറി സമയത്ത് ക്രെയേഷ്യയുടെ രക്ഷകനായത്. 101ാം മിനിറ്റിലായിരുന്നു ഹെഡറിലൂടെ വിദയുടെ ഗോൾ. പിന്നീട് ഗോളടിക്കാനായുള്ള റഷ്യയുടെ തീവ്രശ്രമങ്ങൾ 115ാം മിനിറ്റിൽ ഫലം കണ്ടു. മരിയോ ഫെർണാണ്ടസ് ആണ് ഫ്രീകിക്കിൽ നിന്നും എത്തിയ പന്തിനെ ഹെഡറിലുടെ വലക്കകത്താക്കി സ്കോർ തുല്യനിലയിലാക്കിയത്.

ഗോളുകൾ

31ാം മി​നി​റ്റ്​
ഡെനിസ്​ ചെറിഷേവ്​-(റഷ്യ)
ടൂ​ർ​ണ​മെ​ൻ​റി​ലെ ത​ന്നെ മ​നോ​ഹ​ര​മാ​യ ഗോ​ളു​ക​ളി​ലൊ​ന്ന്. ആ​ർ​ടെം സ്യൂ​ബ​യി​ൽ​നി​ന്ന്​ പ​ന്ത്​ സ്വീ​ക​രി​ക്കു​േ​മ്പാ​ൾ ചെ​റി​ഷേ​വ്​ ഗോ​ൾ​പോ​സ്​​റ്റി​ൽ​നി​ന്ന്​ 25 വാ​ര​യെ​ങ്കി​ലും അ​ക​ലെ​യാ​യി​രു​ന്നു. അ​തി​നാ​ൽ ത​ന്നെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ക്രൊ​യേ​ഷ്യ​ൻ ഡി​ഫ​ൻ​ഡ​ർ ഡൊ​മ​ഗോ​ജ്​ വി​ദ​ക്ക്​ അ​പ​ക​ട​മൊ​ന്നും മ​ണ​ത്തി​ല്ല. എ​ന്നാ​ൽ പ​ന്ത്​ ഇ​ട​ങ്കാ​ലി​ലേ​ക്ക്​ മാ​റ്റി ചെ​റി​ഷേ​വ്​ തൊ​ടു​ത്ത ത​ക​ർ​പ്പ​ൻ ഷോ​ട്ട്​ വ​ല​യു​ടെ വ​ല​ത്​ മോ​ന്താ​യ​ത്തി​ലേ​ക്ക്​ വ​ള​ഞ്ഞി​റ​ങ്ങു​ന്ന​ത്​ നോ​ക്കി​നി​ൽ​ക്കാ​നേ ക്രൊ​യേ​ഷ്യ​ൻ ഗോ​ളി ഡാ​നി​യേ​ൽ സു​ബാ​സി​ചി​നാ​യു​ള്ളൂ. 



39ാം മി​നി​റ്റ്​
ആന്ദ്രെജ്​ ക്രമാറിച്​- (ക്രൊയേഷ്യ)
റ​ഷ്യ​യു​ടെ ​ലീ​ഡി​ന്​ എ​ട്ട്​ മി​നി​റ്റി​െ​ൻ​റ ആ​യു​സ്സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ട​തു​വി​ങ്ങി​ലൂ​ടെ മു​ന്നേ​റി മാ​രി​യോ മ​ൻ​സൂ​കി​ച്​ ന​ൽ​കി​യ അ​ള​ന്നു​മു​റി​ച്ച പാ​സി​ൽ മാ​ർ​ക്​ ചെ​യ്യ​പ്പെ​ടാ​തെ​യെ​ത്തി​യ ക്ര​മാ​റി​ചി​െ​ൻ​റ പ്ലേ​സി​ങ്​ ഹെ​ഡ​ർ റ​ഷ്യ​ൻ ഗോ​ളി ഇ​ഗോ​ൾ അ​കി​ൻ​ഫീ​വി​ന്​ അ​വ​സ​ര​മൊ​ന്നും ന​ൽ​കി​യി​ല്ല. 

100ാം മി​നി​റ്റ്​
ഡോമഗോജ്​ വിദ-(ക്രൊയേഷ്യ)
ലൂ​ക മോ​ദ്രി​ചി​െ​ൻ​റ കോ​ർ​ണ​റി​ൽ വി​ദ​യു​ടെ ​ഫ്രീ ​ഹെ​ഡ​ർ. ചാ​ടി​യു​യ​ർ​ന്ന താ​ര​ങ്ങ​ളെ ഒ​ഴി​ഞ്ഞെ​ത്തി​യ പ​ന്ത്​ കാ​ത്തു​നി​ന്ന വി​ദ​യു​ടെ ത​ല​ക്ക്​ പാ​ക​മാ​യി​രു​ന്നു. ബെ​സി​ക്​​റ്റാ​സ്​ താ​ര​ത്തി​െ​ൻ​റ ഹെ​ഡ​ർ ഗോ​ളി​ക്ക്​ പി​ടി​കൊ​ടു​ക്കാ​തെ വ​ല​യി​ൽ. 

115ാം മി​നി​റ്റ്​
മാരിയോ ഫെർണാണ്ടസ്​(റഷ്യ)
അ​ധി​ക​സ​മ​യം തീ​രാ​ൻ അ​ഞ്ച്​ മി​നി​റ്റ്​ ശേ​ഷി​ക്കെ റ​ഷ്യ​യു​ടെ സ​മ​നി​ല ഗോ​ളെ​ത്തി. ബോ​ക്​​സി​ന്​ തൊ​ട്ടു​പു​റ​ത്തു​നി​ന്ന്​ കി​ട്ടി​യ ഫ്രീ​കി​ക്കി​ൽ അ​ല​ൻ സ​ഗോ​യേ​വി​െ​ൻ​റ ക്രോ​സി​ൽ ഫെ​ർ​ണാ​ണ്ട​സി​െ​ൻ​റ ഗ്ലാ​ൻ​സി​ങ്​ ഹെ​ഡ​ർ സു​ബാ​സി​ചി​നെ മ​റി​ക​ട​ന്ന് ല​ക്ഷ്യ​ത്തി​ൽ.


ഗോൾ നേട്ടം ആഘോഷിക്കുന്ന ആന്ദ്രെ ക്രെമറിക്ക്
 
Tags:    
News Summary - croatia fifa worldcup 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT