മഡ്രിഡ്: കോവിഡിൽ പതറി സ്പാനിഷ് ഫുട്ബാൾ. ഓരോ ദിവസവും പുറത്തുവരുന്നത് കൂടുത ൽ താരങ്ങൾ കോവിഡ് ബാധിതരായ വാർത്തകൾ. ലാ ലിഗ ടീമായ എസ്പാന്യോളിലെ ആറും, അലാവസി ലെ മൂന്നും താരങ്ങൾ രോഗബാധിതരാണെന്നാണ് റിപ്പോർട്ട്.
എസ്പാന്യോളിൽ മാർച്ച് 13 ന് പരിശീലനമടക്കം എല്ലാ പ്രവർത്തനങ്ങളും അവസാനിപ്പിച്ച് മുഴുവൻ കളിക്കാരും സ്വവസതികളിൽ നിരീക്ഷണത്തിലാണ്. കളിക്കാർ അന്യോന്യം ബന്ധപ്പെട്ടതിനാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്ന കാര്യം തള്ളിക്കളയാനാകില്ല.
അലാവസിൽ മൂന്ന് കളിക്കാരും കോച്ചിങ് സ്റ്റാഫിലെ ഏഴ് പേരും ഉൾപ്പെടെ 15 പേർക്ക് കോവിഡ് എന്നാണ് സ്ഥിരീകരണം. വലൻസിയ ടീമിെൻറ മൂന്നിൽ ഒരുഭാഗം കളിക്കാരും രോഗബാധിതരാണെന്ന റിപ്പോർട്ടിന് പിന്നാലെയാണിത്.
ചൈനയിൽ ബ്രസീൽ ഫുട്ബാളർക്ക് കോവിഡ്-19
ഷാങ്ഹായ്: കോവിഡിനെ തുടർന്ന് മാറ്റിവെച്ച ചൈനീസ് സൂപ്പർ ലീഗ് ഫുട്ബാൾ ഏപ്രിലിൽ ആരംഭിക്കാനിരിക്കെ ബ്രസീൽ ഫുട്ബാളർക്ക് രോഗ സ്ഥിരീകരണം. ചൈനയിൽ കോവിഡ് ഭീതി ഒഴിഞ്ഞുവെന്ന വിശ്വാസത്തിനിടെയാണ് ഫുട്ബാൾ താരം കോവിഡ് ബാധിതനാവുന്നത്.
രണ്ടാം ഡിവഷൻ ടീമായ മേയോസോ ഹാക്കയുടെ ഫോർവേഡ് ഡോറിറ്റോൺ ഗോമസ് നാസിമെേൻറാ ശാരീരിക അസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിലെത്തിയപ്പോഴാണ് കോവിഡ് ആണെന്ന് അറിഞ്ഞത്. ഫെബ്രുവരി 22ന് ആരംഭിക്കേണ്ട ചൈനീസ് സൂപ്പർ ലീഗ് സീസൺ കോവിഡിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.