ലണ്ടൻ: ചൈനയെ പിടിച്ചു കുലുക്കിയ ശേഷം യൂറോപ്പിലും മധ്യേഷ്യയിലും ഭീതിപടർത്തുന്ന കോ വിഡ്-19െൻറ അലയൊലികൾ ഫുട്ബാൾ മൈതാനത്തും പ്രതിഫലിക്കുന്നു. മുൻകരുതലിെൻറ ഭാഗമ ായി ഹസ്തദാന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുനൈറ്റഡ്.
എല്ലാ ദിവസവും രാവിലെ കണ്ടുമുട്ടുേമ്പാൾ പരസ്പരം ഹസ്തദാനം നൽകുന്ന രീതി നിർത്തിയതായി ന്യൂകാസിൽ മാനേജർ സ്റ്റീവ് ബ്രൂസ് പറഞ്ഞു. ചൈനയിലെ വൂഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട രോഗം യൂറോപ്പിലേക്കും പടർന്നതിെൻറ അടിസ്ഥാനത്തിൽ ഇറ്റാലിയൻ സീരി ‘എ’യിലെ അഞ്ച് മത്സരങ്ങൾ മാറ്റിവെച്ചിരുന്നു. സ്വിറ്റ്സർലൻഡ് ഭരണകൂടം രാജ്യത്ത് നടക്കാനിരുന്ന എല്ലാ മത്സരങ്ങളും വെള്ളിയാഴ്ച റദ്ദാക്കാൻ ഉത്തരവിട്ടു. കോവിഡ് മൂലം ഇതുവരെ 2800ലധികം ആളുകൾ മരിക്കുകയും 83000ത്തിലധികം ആളുകൾക്ക് രോഗബാധയേറ്റെന്നുമാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.