ഇസ്തംബൂൾ: യൂറോപ്പിലെ ഒട്ടുമിക്ക ഫുട്ബാൾ ലീഗുകളിലും കളികൾ റദ്ദാക്കിയിട്ടും വൻകരയിലെ തന്നെ തുർക്കിയെ ഇതൊന്നും ബാധിച്ച മട്ടില്ല. ടർക്കിഷ് സൂപ്പർ ലീഗിലെ ഗ്ലാമർ പോരാട്ടമായ ഗലറ്റസറായിയും ബെസിക്ടാസും തമ്മിലുള്ള ഇസ്തംബൂൾ ഡർബിയാണ് കാണികളുടെ സാന്നിധ്യത്തിൽ ഞായറാഴ്ച രാത്രി അരങ്ങേറിയത്.
തുർക്കിയിൽ ആറാമത്തെ കോവിഡ്-19 കേസ് ശനിയാഴ്ച സ്ഥിരീകരിച്ചെങ്കിലും ലീഗ് ഫിക്സ്ചറിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗലറ്റസറായിയുടെ 52,000 പേർക്കിരിക്കാൻ സൗകര്യമുള്ള ടെലികോം സ്റ്റേഡിയം മത്സരത്തിന് മുന്നോടിയായി പൂർണമായും അണുമുക്തമാക്കി. തുടർച്ചയായി ഒമ്പതു മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന ഗലറ്റസറായ് നിലവിൽ പോയൻറ് പട്ടികയിൽ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.