കൊറോണ ഭീതി; ഇറ്റാലിയൻ സീരി എ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ

മിലൻ: കോവിഡ്-19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ സീരി എ ഫുട്ബാൾ ഉൾപ്പെടെ മുഴുവൻ കായിക മത്സരങ്ങളും അട ച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും. ഏപ്രിൽ മൂന്ന് വരെ കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ നടത്താൻ ഇറ്റാലിയൻ ഗവർമെന്‍റ് നിർദേശം നൽകിയിരിക്കുകയാണ്.

ഇറ്റാലിയൻ ക്ലബ് ഫുട്ബാൾ ലീഗായ സീരി എ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുന്നത് കാണികൾക്ക് നിരാശ സമ്മാനിക്കുന്നതാണ്. യുവന്‍റസ്-ലിയോൺ പോരാട്ടം ഉൾപ്പടെ നിരവധി പ്രധാന മത്സരങ്ങൾ ആരാധകർക്ക് നഷ്ടമാകും.

യുവന്‍റസും ഇന്‍റർമിലാനും തമ്മിൽ കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന പ്രധാന മത്സരം കൊറോണ ഭീതിയിൽ മാറ്റിവെച്ചിരുന്നു. ഇത് ഉൾപ്പെടെ മാറ്റിവെച്ച മത്സരങ്ങൾ എപ്പോൾ നടത്തുമെന്ന കാര്യം സീരി എ സംഘാടകർ വ്യക്തമാക്കിയിട്ടില്ല.

ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന റഗ്ബി ചാമ്പ്യൻഷിപ്പ് മാർച്ച് 14ന് ആരംഭിക്കാനിരിക്കുകയാണ്. ഇത് മാറ്റിവെക്കുകയോ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുകയോ ചെയ്യേണ്ട സാഹചര്യമാണ്.

യൂറോപ്പിൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യമാണ് ഇറ്റലി. യൂറോപ്പിലെ വൈറസ് പ്രഭവകേന്ദ്രമായി കരുതുന്ന ഇറ്റലിയിൽ 100ലേറെ പേർ മരിക്കുകയും 3000ലേറെ പേർക്ക് വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Coronavirus in Italy: Serie A football to be played behind closed doors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.