ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ നിർത്തിവെച്ചു; ഐ ലീഗ്​ അടച്ചിട്ട സ്​റ്റേഡിയത്തിൽ

ലണ്ടൻ: കോവിഡ്​ ഭീതി ആഗോള കായികരംഗത്തെ നിശ്ചലമാക്കുന്നു. ലോകത്തെ മുൻനിര ഫുട്​ബാൾ ലീഗായ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ഏപ്രിൽ മൂന്ന്​ വരെ മാറ്റിവെച്ചതായി ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ചീഫ്​ എക്​സിക്യ​ുട്ടീവ്​ റിച്ചാർഡ്​ മാസ്​ റ്റേഴ്​സ്​ അറിയിച്ചു. എഫ്​.എ കപ്പ്​ അടക്കമുള്ള ഇംഗ്ലണ്ടിലെ ഫുട്​​ബാൾ ടൂർണ​െമൻറുകളെല്ലാം നിർത്തിവെക്കാനാണ്​ തീരുമാനം.

ഇറ്റാലിയൻ സീരി എ, സ്​പാനിഷ്​ ലാലിഗ, അമേരിക്കൻ സോക്കർ ലീഗ്​, ഫ്രഞ്ച്​ ലീഗ്​ തുടങ്ങിയവയും കോവിഡ്​ ​ഭീതിയെത്തുടർന്ന്​ പ്രതിസന്ധിയിലാണ്​.

ഐ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്​റ്റേഡിയത്തിൽ നടത്തുമെന്ന്​ അഖിലേന്ത്യ ഫുട്​​ബാൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ടീം അംഗങ്ങൾ, ടീം ഒഫീഷ്യൽസ്​, മാച്ച്​ റഫറിമാർ, മെഡിക്കൽ സ്​റ്റാഫ്​, അക്രഡിറ്റഡ്​ മാധ്യമപ്രവർത്തകർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർക്ക്​ മാത്രമേ സ്​റ്റേഡിയത്തിനകത്ത്​ പ്രവേശിക്കാനാകൂ. കൊറോണ ഭീതിയെത്തുടർന്ന്​ ഐ.പി.എൽ ക്രിക്കറ്റ്​ മത്സരങ്ങൾ ഏപ്രിൽ 15ലേക്ക്​ മാറ്റിയിരുന്നു.

Tags:    
News Summary - corona covid epl ipl i league football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT