അപകടകരമായ ഫൗൾ: ചെൽസിയുടെ അലോൺസോക്ക്​ വിലക്കിന്​ സാധ്യത

ലണ്ടൻ: ചെൽസി താരം മാർകോസ്​ അലോൺസോക്ക്​ മൂന്നു​ മത്സരങ്ങളിൽ വിലക്കിന്​ സാധ്യത. സതാംപ്​ടണിനെതിരായ മത്സരത്തിൽ അപകടകരമായ രീതിയിൽ ടാക്ലിങ്ങിന്​ ശ്രമിച്ചതിനാണ്​ താരത്തിനെതിരെ ഇംഗ്ലീഷ്​ ഫുട്​ബാൾ അസോസിയേഷൻ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്​.

മത്സരത്തി​​െൻറ 42ാം മിനിറ്റിൽ പിന്നിൽനിന്ന്​ നടത്തിയ ഫൗളിൽ താരത്തിനെതിരെ റഫറി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. മത്സരത്തി​​െൻറ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ്​ നടപടി.

വിലക്ക്​ വന്നാൽ സ്​പാനിഷ്​ താരത്തിന്​ എഫ്​.എ കപ്പ്​ സെമിഫൈനലിൽ കളിക്കാനാവില്ല. ചുവപ്പ്​ കാർഡ്​ നൽകേണ്ട ഫൗളായിരുന്നുവെന്ന്​ സതാംപ്​ടൺ കോച്ച്​ മത്സരശേഷം പ്രതികരിച്ചിരുന്നു.

Full View
Tags:    
News Summary - Chelsea's Marcos Alonso charged by FA for tackle -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT