ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേടിയതിെനക്കാൾ ഫുട്ബാൾ ലോകത്ത് ചർച്ചയായത് ചെ ൽസിയുടെ കോച്ചും ഗോൾകീപ്പറും തമ്മിലെ ഏറ്റുമുട്ടൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് സിറ്റി കിരീടമണിഞ്ഞെങ്കിലും സ മൂഹമാധ്യമങ്ങളിലും മറ്റും ഗോളി കേപ അരിസബലാഗയും കോച്ച് മൗറിസിയോ സാറിയും തമ്മിലെ ചൂടൻ രംഗങ്ങൾ ഹിറ്റായി.
സീൻ ഒന്ന്
ഗോൾരഹിതമായി തുടർന്ന കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നുറപ്പിച്ചപ്പോഴാണ് ചെൽസി കോച ്ച് മൗറിസിയോ സാറി ഗോളിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ ശ്രമിച്ചത്. കളിക്കിടെ പരിക്കേറ്റ ഗോളി കേപ അരിസ ബലാഗക്ക് പകരക്കാരനായി വില്ലി കബയേറോയെ കളത്തിലിറക്കാനായിരുന്ന സറിയുടെ ശ്രമം. വാംഅപ്പ് ചെയ്ത കബയേറോ സൈഡ് ലൈനനിരികിൽ കാത്തിരുന്നു. ലൈൻ ഒഫീഷ്യൽസ് സബസ്റ്റിറ്റ്യൂഷൻ ബോർഡും ഉയർത്തി.
സീൻ രണ്ട്
ചെൽസിയുടെ മൂന്നാം സബ്സ്റ്റിറ്റ്യൂഷനായി കാത്തിരുന്ന ഗാലറിയെയും ആരാധകരെയും ഞെട്ടിച്ച് ഗോളിയുടെ നിഷേധം. മൈതാനം വിടാ ൻ വിസമ്മതിച്ച കേപയും തിരിച്ചുവിളിക്കാൻ ശ്രമിക്കുന്ന സാറിയും സ്ക്രീനിൽ മാറിമാറി തെളിഞ്ഞു. ഏതാനും മിനിറ്റുകൾ കളി നിശ്ചലമായ സമയം. റഫറിയും അസിസ്റ്റൻറും എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുന്നു. കേപ മൈതാനത്തുതന്നെ നിലയ ുറപ്പിച്ചതോടെ സൈഡ്ലൈനിനും ഡഗ്ഒൗട്ടിനുമിടയിൽ സാറിയുടെ ഒാട്ടമായി. ഇരിപ്പിടത്തിലേക്ക് കുപ്പിവലിച്ചെറിഞ്ഞും ടണലിലേക്ക് നടന്നും കോച്ച് അരിശം പ്രകടിപ്പിച്ചതോടെ ആരാധകരും ഗോളിക്കെതിരായി. കോച്ചിനെ ധിക്കരിച്ച കേപ അരിസബലാഗക്കെതിരെ കളി കഴിയും മുേമ്പ വിമർശനമുയർന്നു.
സീൻ മൂന്ന്
കളി ഷൂട്ടൗട്ടിലേക്ക്. ഭാവമാറ്റങ്ങളൊന്നുമില്ലാതെ കേപതന്നെ പോസ്റ്റിനു കീഴിൽ. സിറ്റി ഗോളി സെർജിയോ അഗ്യൂറോയുടെ കിക്കിെൻറ ഗതി കൃത്യമായി മനസ്സിലാക്കിയെങ്കിലും തൊട്ടുതൊടാതെ വലയിൽ. തൊട്ടുപിന്നാലെ ലെറോയ് സാനെയുടെ ഷോട്ട് രക്ഷപ്പെടുത്തി. വില്ലനിൽനിന്ന് കേപ ഹീറോ ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും 4-3ന് കപ്പ് സിറ്റി കൊണ്ടുപോയി.
..............
കളി കഴിഞ്ഞു മഞ്ഞുരുക്കം
കളിക്കു പിന്നാലെ ചെൽസി ഡ്രസിങ് റൂമിൽ പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. എന്നാൽ, കോച്ചും ഗോളിയും കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ മഞ്ഞുരുകി. ചില തെറ്റിദ്ധാരണകളുടെ ഫലമായിരുന്നു എല്ലാമെന്ന് ഇരുവരും വ്യക്തമാക്കുന്നു. മത്സരശേഷം കോച്ചുമായി സംസാരിച്ചതായും ആശയക്കുഴപ്പം മാറ്റിയതായും ഗോളി പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിച്ചതോടെ ആരാധകരോഷവും അടങ്ങി.
കേപ അരിസബലാഗയുടെ ട്വീറ്റ്
‘കളി ഇങ്ങനെ അവസാനിച്ചതിൽ നിരാശയുണ്ട്. കോച്ചിനെയും അദ്ദേഹത്തിെൻറ തീരുമാനത്തെയും ധിക്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. കളിയുടെ ഒടുവിലെ രംഗങ്ങൾ എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു. പരിക്കുകാരണം എനിക്ക് കളിക്കാനാവില്ലെന്നായിരുന്നു കോച്ചിെൻറ ധാരണ. എന്നാൽ, ഞാൻ പൂർണ ഫിറ്റാണെന്നും കളിക്കുന്നതിൽ പ്രശ്നമില്ലെന്നും േബാധ്യപ്പെടുത്താനാണ് ശ്രമിച്ചത്. സബ്സ്റ്റിറ്റ്യൂഷനെ നിഷേധിക്കുകയായിരുന്നില്ല. കോച്ചിനോട് ആദരവ് മാത്രമാണുള്ളത്’
എല്ലാം തെറ്റിദ്ധാരണ -സാറി
‘തെറ്റിദ്ധാരണ കാരണമാണ് ആ സബ്സ്റ്റിറ്റ്യൂഷൻ പ്രശ്നമുണ്ടായത്. ഗോളി പെനാൽറ്റി ഷൂട്ടൗട്ടിന് ഫിറ്റ് അല്ലെന്നും മാറ്റം വേണമെന്നുമാണ് ഞാൻ കരുതിയത്. അത് ബോധ്യപ്പെടുത്താനാണ് ഗോളി ശ്രമിച്ചത്’ -സാറി പറഞ്ഞു.
VIDEO: Maurizio Sarri tries to substitute Kepa Arrizabalaga but the goalkeeper refuses to come off.
— Futbol World (@FutbolWorId) February 24, 2019
The disrespect!pic.twitter.com/WaP2BborO4
1. ലയണൽ മെസ്സി: 2014ൽ െഎബറിനെതിരായ മത്സരത്തിൽ മെസ്സിയുടെ ഗോളിൽ ബാഴ്സ മുന്നിട്ടു നിൽക്കുകയായിരുന്നു. ജയം ഉറപ്പിച്ചതോടെ കോച്ച് ലൂയിസ് എൻറിെക്വ 72ാം മിനിറ്റിൽ, യുവതാരം മുനീറുൽ ഹദ്ദാദിക്കായി മെസ്സിയെ തിരിച്ചുവിളിച്ചെങ്കിലും നിരസിച്ചു. ഇതോെട േകാച്ച് നെയ്മറിനെ തിരിച്ചുവിളിക്കുകയായിരുന്നു.
2. ക്രിസ്റ്റ്യാനോ റൊണാൾഡോ: 2017 ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരായ ക്വാർട്ടർ മത്സരത്തിൽ കോച്ച് സിനദിൻ സിദാൻ ക്രിസ്റ്റ്യാനോയെ തിരിച്ചുവിളിച്ചെങ്കിലും കേട്ടില്ല. ഇതോടെ അസെൻസിയോക്കായി ബെൻസേമയെ വിളിച്ചു.
3. സ്ലാറ്റൻ ഇബ്രാഹിമോവിച്: എ.സി മിലാനും ഫിയോറൻറീനയും തമ്മിലുള്ള മത്സരം (2010). മിലാൻ താരം ഇബ്രാഹിമോവിച്ചിന് ഗോൾ ആേഘാഷത്തിനിടെ പരിക്കേറ്റേതാടെ കോച്ച് മാക്സ് അലെഗ്രി താരത്തെ തിരിച്ചുവിളിച്ചു. പക്ഷേ, സ്ലാറ്റൻ നിരസിച്ചു.
4. കാർലോസ് ടെവസ്: 2010ൽ ബോൾട്ടൺ വാൻഡേഴ്സിനെതിരെയുള്ള സിറ്റിയുടെ മത്സരത്തിൽ സ്ട്രൈക്കർ കാർലോസ് ടെവസും കോച്ച് മാൻചീനിയും തമ്മിൽ പ്രശ്നമുണ്ടായി. രണ്ടാം പകുതി ടെവസിനെ തിരിച്ചുവിളിച്ചെങ്കിലും കയറിയില്ല.
5. ലൂക്കാസ് ഫാബിയാൻസ്കി: 2017ൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ സ്വാൻസീ സിറ്റി ഗോളി ലൂക്കാസ് ഫാബിയാൻസ്കിക്ക് പരിക്കേറ്റതോടെ കോച്ച് തിരിച്ചുവിളിച്ചു. എന്നാൽ, സ്ട്രച്ചറുമായെത്തിയവരെ മടക്കിയയച്ച് ഫാബിയാൻസ്കി കീപ്പിങ് തുടർന്നു. മത്സരത്തിൽ 3-1ന് സ്വാൻസീ തോൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.