ചാമ്പ്യന്‍സ് ലീഗ്: ബാഴ്സക്കും  ആഴ്സനലിനും ജയം


ബാഴ്സലോണ: അര്‍ദ ടുറാന്‍െറ ഹാട്രിക്കും ലയണല്‍ മെസ്സിയുടെ സീസണിലെ പത്താം ചാമ്പ്യന്‍സ് ലീഗ് ഗോളും പിറന്ന മത്സരത്തില്‍ ബാഴ്സലോണക്ക് തകര്‍പ്പന്‍ ജയം. പ്രാഥമിക റൗണ്ടിലെ അവസാന അങ്കത്തില്‍ ജര്‍മന്‍ ക്ളബ് ബൊറൂസിയ മൊന്‍ഷന്‍ഗ്ളാഡ്ബാഹിനെ 4-0ത്തിന് തകര്‍ത്ത് ബാഴ്സ ഗ്രൂപ് ‘സി’ ചാമ്പ്യന്മാരായി.

കളിയുടെ 16ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് ബാഴ്സ തുടങ്ങിയത്. രണ്ടാം പകുതിയില്‍ ടുറാന്‍ ഹാട്രിക് (50, 53, 67) നേടി പട്ടിക തികച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സെല്‍റ്റിക് 1-1ന് സമനിലയില്‍ തളച്ചു. ആറില്‍ അഞ്ച് ജയിച്ച ബാഴ്സക്ക് 15ഉം രണ്ട് ജയിച്ച സിറ്റിക്ക് ഒമ്പത് പോയന്‍റുമാണ്. ബൊറൂസിയ തോറ്റതോടെ സിറ്റിയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ് ‘എ’യില്‍ ആഴ്സനല്‍ 4-1ന് എഫ്.സി ബാസലിനെ തോല്‍പിച്ച് ഒന്നാമതായി. പി.എസ്.ജി-ലുഡ്ഗോററ്റ് മത്സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. ആഴ്സനലിന് 14ഉം പി.എസ്.ജിക്ക് 12ഉം പോയന്‍റാണ്. 

‘ബി’യില്‍ ഡൈനാമോ കിയവ് 6-0ത്തിന് ബെസിക്താസിനെയും നാപോളി 2-1ന് ബെന്‍ഫികയെയും തോല്‍പിച്ചു. ഗ്രൂപ്പില്‍നിന്ന് നാപോളി (11), ബെന്‍ഫിക (8) എന്നിവര്‍ നോക്കൗട്ടില്‍ കടന്നു. ‘ഡി’യില്‍ ബയേണ്‍ മ്യൂണിക് 1-0ത്തിന് അത്ലറ്റികോ മഡ്രിഡിനെ തോല്‍പിച്ചു. അത്ലറ്റികോ (15) ഒന്നും ബയേണ്‍ (12) രണ്ടും സ്ഥാനത്താണ്

Tags:    
News Summary - champions league win for barsa and arsonal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.