ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ഇത്തവണ കൊച്ചിക്ക് പകരം കോഴിക്കോട്

കൊച്ചി: ഐ.എസ്.എൽ മത്സര ക്രമത്തിൽ ധാരണയായി. ഫെബ്രുവരി 14ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ നേരിടും. മെയ് 11 വരെയുള്ള മത്സര ക്രമങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികൾ.

ഒമ്പത് ഹോം മത്സരങ്ങൾ ഉണ്ടാകും എന്നാണ് ഔദ്യോഗികമല്ലാത്ത വിവരം. ഫെബ്രുവരി 28, മാർച്ച്7,21, ഏപ്രിൽ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ടാകും.

News Summary - ISL Schedule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.