റയല്‍ തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല

മഡ്രിഡ്: സ്പാനിഷ് ക്ളബ് ഫുട്ബാള്‍ ലോകത്തെ അപരാജിതകുതിപ്പുകാര്‍ എന്ന റെക്കോഡ് റയല്‍ മഡ്രിഡ് സ്വന്തമാക്കാന്‍ കാത്തിരിക്കേണ്ടത് ഇനി ഒരേയൊരു മത്സരം മാത്രം. ഗ്രനഡക്കെതിരെ ലാ ലിഗ മത്സരത്തില്‍ റയല്‍ മഡ്രിഡ് 5-0ത്തിന് വിജയിച്ചതോടെ തോല്‍ക്കാതെ 39 മത്സരങ്ങള്‍ എന്ന ബാഴ്സലോണയുടെ സര്‍വകാല റെക്കോഡിനൊപ്പമത്തെി. കഴിഞ്ഞ സീസണില്‍ ബാഴ്സലോണ ലൂയി എന്‍റിക്വെുടെ പരിശീലനമികവില്‍ സ്വന്തമാക്കിയ റെക്കോഡാണ് സിനദിന്‍ സിദാനെന്ന ഫുട്ബാള്‍ മാന്ത്രികന്‍ മഡ്രിഡ് പോരാളികളിലൂടെ സ്വന്തമാക്കാന്‍ പോകുന്നത്. കിങ്സ് കപ്പിലെ രണ്ടാംപാദ മത്സരത്തില്‍ ശക്തരായ സെവിയ്യക്കെതിരെ അവരുടെ തട്ടകത്തിലാണ് റയലിന്‍െറ അടുത്തമത്സരം. ആദ്യ പാദത്തില്‍ 3-0ത്തിന് വിജയിച്ച ആശ്വാസത്തില്‍ കളത്തിലിറങ്ങുന്ന റയല്‍ തോല്‍ക്കാതിരുന്നാല്‍ കാത്തിരിക്കുന്നത് ത്രസിപ്പിക്കുന്ന നേട്ടം. 2016 ഏപ്രില്‍ ആറിന് വോള്‍ഫ്സ്ബര്‍ഗിനോട് 2-0ത്തിന് തോറ്റതിനുശേഷം സിദാന്‍െറ പരിശീലനക്കളരിയിലുള്ള ഈ സംഘത്തിനെ പിന്നീട് ആര്‍ക്കും തോല്‍പിക്കാനായിട്ടില്ല. ഗ്രനഡക്കെതിരെ നടന്ന മത്സരത്തില്‍ മുന്‍നിര താരങ്ങളെല്ലാം ഗോള്‍ കണ്ടത്തെിയപ്പോള്‍ ഫൈവ്സ്റ്റാര്‍ തിളക്കത്തിലായിരുന്നു റയലിന്‍െറ ജയം.

സ്പാനിഷ് താരം ഇസ്കോ രണ്ടുഗോളും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, കാര്‍ലോസ് കാസ്മിറോ എന്നിവര്‍ ഓരോ ഗോളും നേടി. ഇതോടെ 16 കളി പൂര്‍ത്തീകരിച്ചപ്പോള്‍ 40 പോയന്‍റുമായി പിറകെയുള്ള ബാഴ്സലോണയില്‍നിന്നും ആറുപോയന്‍റിന്‍െറ ലീഡ് റയല്‍ നിലനിര്‍ത്തി. 34 പോയന്‍റുമായി കറ്റാലന്മാര്‍ രണ്ടും തൊട്ടുപിറകെ 33 പോയന്‍റുമായി സെവിയ്യ മൂന്നാം സ്ഥാനത്തുമാണ്. 
Tags:    
News Summary - c pull level with Barcelona's record unbeaten mark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.