ലീബ്രവീല്‍: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനക്കാരാവാനുള്ള പോരാട്ടത്തില്‍ ഘാനയെ ഏകഗോളിന് മലര്‍ത്തിയടിച്ച് ബുര്‍കിനഫാസോ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കളിതീരാന്‍ നിമിഷങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ലഭിച്ച ഫ്രീക്കിക്ക് അലെയ്ന്‍ ട്രോറെ ബനാന കിക്കിലൂടെ ഗോളാക്കിമാറ്റി ബുര്‍കിനഫാസോ അര്‍ഹിച്ച വിജയം നേടുകയായിരുന്നു. ഇതോടെ താരപ്രഭയില്ലാതെ ടൂര്‍ണമെന്‍റിനത്തെിയ ബുര്‍കിനഫാസോക്ക് തലയെടുപ്പോടെ മടങ്ങാം.
കളിതുടങ്ങി ചൂടുപിടിക്കുംമുമ്പെ ഇരുടീമും വന്‍ ആക്രമണം അഴിച്ചുവിട്ടു. രണ്ടാം മിനിറ്റില്‍തന്നെ ഘാനക്ക് ലഭിച്ച സുവര്‍ണാവസരം സ്ട്രൈക്കര്‍ക്ക് ഹെഡര്‍ ചെയ്യുന്നിടത്ത് പിഴച്ചതോടെ പന്ത് ഗതിമാറി. 24ാം മിനിറ്റില്‍ അപകടംവിതച്ച കോര്‍ണറും തൊട്ടുപിറകെ ഫ്രീകിക്കും ഗോളി തട്ടിയകറ്റി. നിരന്തരമുള്ള ആക്രമണങ്ങള്‍ക്ക് ബുര്‍കിനഫാസോ മറുപടിനല്‍കിയത് കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.