ബ്രിക്സ് ഫുട്ബാള്‍: ഇന്ത്യക്ക് രണ്ടാം തോല്‍വി

മഡ്ഗാവ്: ബ്രിക്സ് അണ്ടര്‍ 17 ഫുട്ബാളില്‍ ഇന്ത്യക്ക് രണ്ടാം തോല്‍വി. ഗ്രൂപ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി. കളിയുടെ 22ാം മിനിറ്റില്‍ ഡമോളിലോ റസിലാനിയുടെ വകയായിരുന്നു ആഫ്രിക്കന്‍ സംഘത്തിന്‍െറ വിജയ ഗോള്‍ പിറന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ, റഷ്യയോട് 1-0ത്തിന് തോറ്റിരുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ റഷ്യ 4-1ന് ചൈനയെ തോല്‍പിച്ചു. 11ന് ചൈനക്കെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

 

Tags:    
News Summary - brics football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.