മെഡിലിൻസ്: ഞങ്ങൾ കൊളംബിയയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അധികം ദൂരമില്ല, വിമാനം തകർന്ന് വീഴുന്നതിന് തൊട്ട്മുമ്പ് ബ്രസീൽ ടീമിലെ ഡിഫൻഡർ അലൻ റുസ്കൽ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിൽ കുറിച്ചതിങ്ങനെയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന 81 പേരിൽ 76 പേരും കൊല്ലപ്പെട്ടപ്പോൾ രക്ഷപ്പെട്ട അഞ്ചുപേരിൽ റുസ്കലുമുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ റുസ്കലിനൊപ്പം മുള്ള ഗോൾകീപ്പർ ദാനിലോ പദിൽഹ മണിക്കൂറുകൾക്ക് മുമ്പ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി.
ഇരുവരും ചിരിക്കുന്നതും തമാശ പറയുന്നതും വിഡിയോയിലുണ്ട്. പ്രദേശിക സമയം രാത്രി 10.15ന് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായ സമയത്താണ് വിഡിയോ ട്വിറ്ററിലേക്ക് ഷെയർ ചെയ്യപ്പെട്ടത്.
അപകടം നടക്കുേമ്പാൾ കനത്ത കാറ്റുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയെന്നും വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണവും കരമാർഗം മാത്രമായിരുന്നു രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞതെന്നുമാണ് എയർപോർട്ട് അധികൃതർ പറയുന്നത്.
അറ്റ്ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന് വേണ്ടിയാണ് ബ്രസീൽ സോക്കർ ടീമായ ഷാപ്പെകൊയിൻസ് ക്ലബ് കൊളംബിയയിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.