ബ്രസീലില്‍ കളിക്കിടെ കൂട്ടത്തല്ല്; റഫറിയെടുത്തത് ഒമ്പത് ചുവപ്പ് കാര്‍ഡ്

ബ്രസീലിയന്‍ ഡെര്‍ബിയിൽ കളിക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. വിട്ടോറി- ബഹിയ മത്സരത്തിനിടെയാണ് തർക്കമുണ്ടായത്. ഇരുടീമംഗങ്ങൾക്കുമായി റഫറി ഉയര്‍ത്തിയത് ഒമ്പത് ചുവപ്പു കാര്‍ഡുകളായിരുന്നു. 

പകുതിയോളം കളിക്കാര്‍ക്കും കളം വിടേണ്ട അവസ്ഥയായതോടെ കളി തന്നെ ഉപേക്ഷിച്ചു. മത്സരം അവസാനിക്കാന്‍ വെറും 11 മിനിറ്റ് അവശേഷിക്കെയാണ് അടിപിടി ഉണ്ടായത്.

ഒരു ഗോളിന്‍റെ ആധിപത്യത്തില്‍ വിജയമുപ്പിച്ചിരുന്ന വിട്ടോറി പെനാല്‍റ്റി വഴങ്ങിയതാണ് സംഘർഷത്തിന് തുടക്കമിട്ടത്. ബഹിയക്ക് വേണ്ടി കിക്കെടുത്ത വിനീഷ്യസ് പന്ത് അനായാസം വലയില്‍ എത്തിച്ചു.

പിന്നീട് വിട്ടോറി ആരാധകര്‍ക്ക് നേരെ പ്രകോപനകരമായ നൃത്തം വച്ച വിനീഷ്യസിനെ ആദ്യം കൈവച്ചത് വിട്ടോറി ഗോള്‍കീപ്പറായിരുന്നു. ഇത് മറ്റു താരങ്ങളും പിന്തുടര്‍ന്നതോടെ കളിക്കളം യുദ്ധസമാനമാകുകയായിരുന്നു. 

Full View
Tags:    
News Summary - brazilian football match abandoned after mass brawl and nine red cards -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT