12 ഗോള്‍ ; ഡോര്‍ട്മുണ്ടില്‍ ഗോള്‍ നൈറ്റ്- വിഡിയോ

ഡോര്‍ട്മുണ്ട്: 12 ഗോള്‍ കണ്ട ബൊറൂസിയ ഡോര്‍ട്മുണ്ട്-ലെഗിയ വാഴ്സോ മത്സരത്തില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഒരു പിടി റെക്കോഡുകള്‍. 8-4ന് ബൊറൂസിയ ജയിച്ച മത്സരം ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന പോരാട്ടമായി. 2003ല്‍ ഡിപോര്‍ടിവൊ ലാ കൊരൂന-മൊണാകോ മത്സരത്തില്‍ പിറന്ന 11 ഗോള്‍ (8-3) എന്ന റെക്കോഡാണ് മറികടന്നത്. ആദ്യ 198 സെക്കന്‍ഡിനുള്ളില്‍ മൂന്നു ഗോളും, 16 മിനിറ്റിനുള്ളില്‍ അഞ്ച് ഗോളും കുറിച്ചും ഡോര്‍ട്മുണ്ട് ചരിത്രം കുറിച്ചു. ഗ്രൂപ് റൗണ്ടില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഏറ്റവും കൂടുതല്‍ ഗോള്‍ (32) നേടുന്ന ടീമായും ഡോര്‍ട്മുണ്ട് മാറി. 1998-99 സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടിയ 31 ഗോളായിരുന്നു മുന്‍ റെക്കോഡ്.

 Full View
Tags:    
News Summary - Borussia Dortmund v Legia Warsaw broke a multitude of records in a Champions League thriller.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.