കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ആദ്യ കളിയിൽ ഗോകുലം കേരള എഫ്.സിക്ക് ജയം. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ 15,000ത്തോളം കാണികൾക്കു മുന്നിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിലായിരുന്നു ഗോകുലത്തിെൻറ ജയം. രണ്ടു ടീമുകളുടെയും റിസർവ് താരങ്ങളായിരുന്നു കളിയിൽ അണിനിരന്നത്.
65ാം മിനിറ്റിൽ ഗോകുലത്തിെൻറ 14ാം നമ്പർ താരം ബ്യൂട്ടിൻ ആൻറണിയുടെ ബൈസിക്കിൾ കിക്ക് ബ്ലാസ്റ്റേഴ്സ് താരം ലെൻമിലൻ ഡങ്കലിെൻറ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഇരു കേരള ടീമുകളുടെയും ആരാധകർ ആവേശം പകരാനെത്തിയെങ്കിലും അത് കളിയിൽ കണ്ടില്ല. തിരൂരിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂർ 4-3ന് കണ്ണൂർ എഫ്.സിയെ തോൽപിച്ചു.
െഎ ലീഗ്: ഗോകുലം ഇന്ന് ബഗാനെതിരെ കൊൽക്കത്ത: ഐ ലീഗിൽ മൂന്നാം ജയം തേടി ഗോകുലം കേരള ഇന്ന് കൊൽക്കത്തയിൽ. കരുത്തരായ മോഹൻ ബഗാനാണ് എതിരാളി. സീസണിലെ ആദ്യ മത്സരത്തിൽ നെറോകയെയും (2-1) പിന്നാലെ ഇന്ത്യൻ ആരോസിനെയും (1-0) തോൽപിച്ചാണ് ഗോകുലത്തിെൻറ കുതിപ്പ്. ഇതിനിടയിൽ റിയൽ കശ്മീരിനെതിരായ മത്സരം പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.