എ.​എ​ഫ്.​സി ക​പ്പ്​: ഭൂ​ട്ടാ​ൻ ക്ല​ബിനെ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ ബം​ഗ​ളൂ​രു എ​ഫ്.​സി

തി​മ്പു (ഭൂ​ട്ടാ​ൻ): എ.​എ​ഫ്.​സി ക​പ്പ്​ പ്രാ​ഥ​മി​ക റൗ​ണ്ട്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഭൂ​ട്ടാ​ൻ ക്ല​ബ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ യു​നൈ​റ്റ​ഡി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച്​ ബം​ഗ​ളൂ​രു എ​ഫ്.​സി. ആ​ദ്യ പാ​ദ എ​വേ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ ​ബം​ഗ​ളൂ​രു ടീം, ​ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ എ​തി​രാ​ളി​ക​ളെ ത​ള​ക്കു​ക​യാ​യി​രു​ന്നു.

സു​നി​ൽ ​ഛേത്രി​യ​ട​ക്കം പ്ര​മു​ഖ താ​ര​ങ്ങ​ളി​​ല്ലാ​തെ ഭൂ​ട്ടാ​നി​ലെ​ത്തി​യ ബം​ഗ​ളൂ​രു എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ പൊ​രു​തി​ക്ക​ളി​ച്ചു. ഡാ​നി​യ​ൽ ലാ​ൽ​ഹിം​പു​നി​യ​യാ​യി​രു​ന്നു മു​ന്നേ​റ്റ​ത്തി​ൽ. ര​ണ്ടാം പ​കു​തി​യി​ൽ അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി​യെ​ത്തി​യെ​ങ്കി​ലും ഗോ​ളാ​ക്കാ​നാ​യി​ല്ല. അ​ക്കാ​ദ​മി ഡി​വി​ഷ​ൻ താ​രം പ്ര​ശാ​ന്ത്​ ക​ലിം​ഗ അ​​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.

ട്രാ​ൻ​സ്​​പോ​ർ​ട്ട്​ യു​നൈ​റ്റ​ഡി​നെ​തി​രാ​യ ര​ണ്ടാം പാ​ദ മ​ത്സ​രം ബം​ഗ​ളൂ​രു ക​ണ്​​ഠീ​ര​വ​ സ്​​റ്റേ​ഡി​യ​ത്തി​ൽ 30ന്​ ​ന​ട​ക്കും. ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ജേ​താ​ക്ക​ളാ​യാ​ണ്​ ബം​ഗ​ളൂ​രു എ​ഫ്.​സി എ.​എ​ഫ്.​സി ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ടം​പ​ടി​ച്ച​ത്. ​െഎ ​ലീ​ഗ്​ ജേ​താ​ക്ക​ളാ​യ ​െഎ​സോ​ൾ എ​ഫ്.​സി നേ​രി​ട്ട്​ ​ഗ്രൂ​പ് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു.
 
Tags:    
News Summary - Bengaluru FC held to goalless draw by Bhutan's Transport United- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.