മ്യൂണിക്: വിങ്ങുകളെ ചടുലമാക്കിയും മനോഹര ഗോളുകൾകൊണ്ട് വിസ്മയിപ്പിച്ചും കളിമൈതാനം നിറഞ്ഞുനിന്ന ആരാധകരുടെ ‘ഷ്വയ്നി’ ബൂട്ടഴിച്ചു. ജർമനിയുടെ ലോക ചാമ്പ്യൻ ടീമംഗവും ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകളുടെ താരവുമായിരുന്ന ബാസ്റ്റ്യൻ ഷ്വയ്ൻസ്റ്റീഗർ 35ാം വയസ്സിൽ കളിയോട് വിടപറഞ്ഞു.
ഫുട്ബാളർ എന്ന നിലയിൽ ക്ലബിനും രാജ്യത്തിനുമായി എല്ലാം സ്വന്തമാക്കിയാണ് ജർമൻ മധ്യനിര താരത്തിെൻറ വിരമിക്കൽ. 2004 മുതൽ 2016 വരെ ജർമൻ ദേശീയ ടീമിെല നിർണായക സാന്നിധ്യമായിരുന്ന ഷ്വയ്നി ഒന്നരപതിറ്റാണ്ട് കാലം ബയേൺ മ്യൂണികിെൻറ മധ്യനിരയിലെ നെടുംതൂണായിരുന്നു. 2015ൽ മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തി രണ്ടു സീസണിൽ അവിടെ കളിച്ചു. പരിക്ക് വില്ലനായ കാലത്ത് കൂടുതൽ മത്സരങ്ങളിൽ ചെങ്കുപ്പായക്കാർക്കൊപ്പം പന്തുതട്ടാനായില്ല.
2017ൽ അമേരിക്കയിലെ ഷികാഗോ ഫയറിലെത്തിയ താരം രണ്ടു സീസണിനൊടുവിലാണ് കളിമൈതാനത്തോട് വിടപറയുന്നത്. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ കളിച്ച ക്ലബുകൾക്കും കുടുംബാംഗങ്ങൾക്കും ആരാധകർക്കും നന്ദിയർപ്പിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ ടെന്നിസ് ഗ്രാൻഡ്സ്ലാം ജേതാവ് അന ഇവാനോവിച്ചാണ് ഭാര്യ.
ബയേണിനൊപ്പം എട്ട് ബുണ്ടസ് ലിഗയും ഏഴ് ജർമൻ കപ്പും ഒരു ചാമ്പ്യൻസ് ലീഗും നേടി. ജർമൻ കുപ്പായത്തിൽ 2014 ലോകകപ്പ് കിരീടവും രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.