വാസ്കോ: കൊൽക്കത്തയിലെ പ്രമുഖ ടീമുകൾക്ക് ഐ ലീഗിലും ഫെഡറേഷൻ കപ്പിലുമുൾപ്പെടെ കുറേക്കാലം പന്തുതട്ടിയ കെ. നൗഷാദ് ബാപ്പുവിെൻറ ഉള്ളിൽ കാലങ്ങളായി ഒരാഗ്രഹം ബാക്കികിടന്നിരുന്നു. കേരളത്തിെൻറ ജഴ്സിയിൽ ഒരു തവണയെങ്കിലും കളിക്കണം. രണ്ടു വർഷം മുമ്പ് സന്തോഷ് േട്രാഫി ടീം ലക്ഷ്യമാക്കി സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനൊരുങ്ങിയെങ്കിലും ഭവാനിപുർ എഫ്.സിയിൽനിന്ന് വിടുതൽ ലഭിക്കാത്തതിനാൽ സാധിച്ചില്ല. ഇക്കുറി സന്തോഷ് േട്രാഫി കേരള ടീമിലേക്ക് ഇതാദ്യമായി ബാപ്പുവിന് വിളിയെത്തുമ്പോൾ പ്രായം 32.
കോഴിക്കോട്ട് നടന്ന യോഗ്യത റൗണ്ടിൽ പക്ഷേ, നാട്ടുകാർക്ക് മുന്നിൽ അരങ്ങേറ്റം കുറിക്കാൻ ബേപ്പൂർ അരക്കിണർ സ്വദേശിയായ ബാപ്പുവിനായില്ല. അന്ന് മൂന്നു മത്സരങ്ങളിലും കരക്കിരുന്നു. ഗോവയിലെത്തിയപ്പോഴും സ്ഥിതി സമാനം. നിർണായക മത്സരങ്ങളായതിനാൽ പരീക്ഷണം നടത്താൻ കോച്ച് തയാറായില്ല. കേരളം സെമി ഫൈനലിൽ പ്രവേശിച്ചപ്പോൾ അർഹിച്ച അവസരം ബാപ്പുവിന് ലഭിച്ചു. മഹാരാഷ്ട്രക്കെതിരെ മുഴുവൻ സമയം കളിക്കുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല ടീം ക്യാപ്റ്റനായിരുന്ന ബാപ്പു, കേരള യൂത്ത് ടീമിലും അംഗമായിരുന്നു. 2009^-10ൽ വിവ കേരളയുടെ സെൻറർ ബാക്കായി ഐ ലീഗിൽ. തുടർന്ന് കൊൽക്കത്തയിലേക്ക്. ചിരാഗ് യുനൈറ്റഡ്, പ്രയാഗ് യുനൈറ്റഡ്, മുഹമ്മദൻസ് എന്നിവക്കുവേണ്ടി കളിച്ച് ഭവാനിപുർ എഫ്.സിയിലേക്ക് മാറി. 2014ൽ മഞ്ചേരിയിൽ ഫെഡറേഷൻ കപ്പ് മത്സരങ്ങൾ നടന്നപ്പോൾ ഭവാനിപുരിനെ നയിച്ചത് നൗഷാദ് ബാപ്പുവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.