Posted On
date_range Updated On
date_range ലാ ലിഗ: അത്ലറ്റികോക്ക് തോൽവി
മഡ്രിഡ്: റയൽ മഡ്രിഡിൽ സിനദിൻ സിദാൻ ജയിച്ചു തുടങ്ങിയപ്പോൾ നഗരവൈരികളായ അത്ലറ ്റികോ മഡ്രിഡിന് അപ്രതീക്ഷിത തോൽവി. ലാ ലിഗയിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ അത് ലറ്റികോ മഡ്രിഡിനെ അത്ലറ്റിക് ബിൽബാവോയാണ് 2-0ത്തിന് അട്ടിമറിച്ചത്.
ചാമ്പ്യൻസ് ലീഗിൽ യുവൻറസിനോട് തോറ്റു പുറത്തായതിനു പിന്നാലെ മഡ്രിഡുകാർക്ക് ഇതോടെ മറ്റൊരു തോൽവി കൂടിയായി. രണ്ടാം പകുതിയിൽ ഇനാകി വില്യംസ് (73), കിനാൻ ക്വഡ്രോ (85) എന്നിവരാണ് ബിൽബാവോക്കായി ഗോൾ നേടിയത്.
സീസണിൽ സിമിയോണിയുടെ സംഘത്തിെൻറ നാലാം തോൽവിയാണിത്. അത്ലറ്റികോയുടെ തോൽവി മൂന്നാമതുള്ള റയൽ മഡ്രിഡിന് തുണയാകും.
കഴിഞ്ഞ ദിവസം റയൽ, സെൽറ്റ വിഗോയെ 2-0ത്തിന് തോൽപിച്ചതോടെ അത്ലറ്റികോയുമായുള്ള പോയൻറ് വ്യത്യാസം രണ്ടായി കുറച്ചു. അത്ലറ്റികോ മഡ്രിഡിന് 56 പോയൻറും റയൽ മഡ്രിഡിന് 54 പോയൻറുമാണ് നിലവിൽ. 63 പോയൻറുള്ള ബാഴ്സ ഏറെ മുന്നിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.