ഏഷ്യാ കപ്പ്​: ഛേത്രിയുടെ​ ഇരട്ട ഗോളിൽ തായ്​ലൻഡിനെ തകർത്തെറിഞ്ഞ്​ ഇന്ത്യ (4-1)

അബൂദബി: ഏഷ്യാ കപ്പ്​ ഫുട്​ബാളി​​െൻറ ആദ്യ അങ്കം ഗംഭീരമാക്കി ടീം ഇന്ത്യ. അബൂദബിയിലെ അന്ന്യഹാൻ മൈതാനിയിൽ നടന്ന മത്സരത്തിൽ താ​യ്​​ല​ൻ​ഡിനെ ഒന്നിനെതിരെ നാല്​ ഗോളുകൾക്കാണ്​ ഇന്ത്യൻപട തകർത്തെറിഞ്ഞത്​. നായകൻ സുനിൽ ഛേത്രി ഇന്ത്യക്ക്​ വേണ്ടി ഇരട്ട ഗോളുകളടിച്ചു. 27ാം മിനിറ്റിലും 46ാം മിനിറ്റിലുമായാണ്​ ഛേത്രി വലകുലുക്കിയത്​. 69ാം മിന ിറ്റിൽ അനിരുദ്ധ്​ ഥാപ്പയും 80ാം മിനിറ്റിൽ ജെജെയും ഗോളുകളടിച്ച്​ ലീഡ്​ ഉയർത്തുകയായിരുന്നു​. നായകൻ ഡാങ്​ഡയാണ് ​ തായ്​ലൻഡി​​​​​​​​​​െൻറ ആശ്വാസ ഗോളടിച്ചത്.

ഛേത്രി ഇരട്ട ഗോളടിച്ച്​ പുതിയ അന്താരാഷ്​ട്ര റെക്കോഡും ഇന്ന്​ സ്വന്തമാക്കി​. നിലവിൽ കളിക്കുന്ന താരങ്ങളിൽ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന, താരങ്ങളുടെ പട്ടികയിൽ​ അർജ​ൈൻറൻ താരമായ ലയണൽ മെസ്സിയെ ഛേത്രി മറികടന്നു. ഇനി മുമ്പിലുള്ളത്​ പോർച്ചുഗലി​​െൻറ കൃസ്റ്റ്യാനോ റൊണാൾഡോ മാത്രം.

ആദ്യ പകുതി പൂർത്തിയായപ്പോൾ ഒാരോ ഗോളടിച്ച്​ ഇരുടീമുകളും സമനില പാലിച്ചിരുന്നു. ഛേത്രിയായിരുന്നു പെനാൽട്ടിയിലൂടെ 27ാം മിനിറ്റിൽ ഇന്ത്യക്ക്​ ലീഡ്​ നൽകിയത്​. എന്നാൽ അവശേഷിച്ച സമയത്ത്​ അത്​ നിലനിർത്താൻ സാധിച്ചില്ല. ആറ്​ മിനിറ്റുകൾക്ക്​ ശേഷം തീരാത്തോൺ ബുൻമത​​​​​​​​​​​​െൻറ ഫ്രീകിക്കിന്​ തലവെച്ച് നായകൻ​ തേരസിൽ ഡാങ്​ഡ തായ്​ ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഛേത്രിയുടെ വക തായ്​ ടീമിന് വീണ്ടും​ പ്രഹരം. മൈതാനിയുടെ മൂലയിൽ നിന്നു ഉദാന്ത സിങ്ങി​​​​​​​െൻറ കിടിലൻ പാസിലൂടെയായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. മലയാളി താരം ആശിഖ്​ ബാൾ കൈക്കലാക്കാൻ ശ്രമം നടത്തിയെങ്കിലും നഷ്​ടമായതോടെ അത്​ പിടിച്ചെടുത്ത ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.

68ാം മിനിറ്റിൽ ഛേത്രി ഹാട്രിക്​ തികക്കും എന്ന തോന്നലുളവാക്കിയിരുന്നു. പന്തുമായി ഛേത്രി ബോക്​സിനകത്ത്​ എത്തിയെങ്കിലും തായ്​ താരങ്ങളെ പ്രതിരോധിച്ച ഇന്ത്യൻ നായകൻ ബോൾ ഉദാന്ത സിങ്ങിന്​ നൽകി. ഉദാന്ത വിദഗ്​ധമായി അത്​ അനിരുദ്ധ്​ ഥാപ്പക്ക്​ നീട്ടുകയും അത്​ എളുപ്പം ഥാപ്പ വലയിലാക്കുകയുമായിരുന്നു. പകരക്കാരനായി ഇറങ്ങിയ ​ജെജെ 80ാം മിനിറ്റിൽ ഗോളടിച്ച്​ ഞെട്ടിക്കുന്നതിനും അബൂദബി മൈതാനം സാക്ഷിയായി. ഹാലിചരണ്‍ നർസാരി പാസ് ചെയ്ത പന്ത് ജെജെ വലയിലാക്കിയപ്പോൾ ഇന്ത്യൻ സ്​കോർ നാലായി ഉയർന്നു.

ഇ​ൻ​റ​ർ​കോ​ണ്ടി​ന​​​െൻറ​ൽ ക​പ്പി​ലും അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി തു​ട​ർ​ച്ച​യാ​യ 13 മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി​യ​റി​യാ​തെ കു​തി​ച്ചാ​ണ്​ നീ​ല​പ്പ​ട ഏഷ്യാ കപ്പിന്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​െ​യ​ക്കാ​ൾ പി​ന്നി​ലു​ള്ള​ താ​യ്​​ല​ൻ​ഡി​നെ​തി​രെ (118) ഇ​ന്ന്​ ജ​യി​ച്ചു​തു​ട​ങ്ങി​യതോടെ, ഗ്രൂ​പ്പി​ലെ അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ഇന്ത്യക്ക്​​ സ​മ്മ​ർ​ദം കു​റ​യുകയും ചെയ്​തു.

Tags:    
News Summary - asia cup- india vs tailand-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT