ലണ്ടൻ: പ്രീമിയർ ലീഗിൽ ആഴ്സനൽ, ചെൽസി തുടങ്ങിയ മുൻനിര ക്ലബുകൾക്കായി ബൂട്ടുകെ ട്ടിയ മുൻ ഇംഗ്ലീഷ് താരം ആഷ്ലി കോൾ 38ാം വയസ്സിൽ വിരമിച്ചു. 1999ൽ ആഴ്സനലിൽ കരിയർ തുടങ ്ങിയ താരം നീണ്ട രണ്ടു പതിറ്റാണ്ട് ഇംഗ്ലീഷ് വമ്പന്മാർക്കൊപ്പം പന്തുതട്ടിയതിനൊടുവിലാണ് വിരമിക്കൽ പ്രഖ്യാപനം.
ഇംഗ്ലീഷ് ക്ലബ് ഫുട്ബാളിലെ രണ്ടാംനിര ടീമായ ഡെർബി കൗണ്ടിയിൽ കഴിഞ്ഞ സീസൺ കളിച്ച കോളിനെ ഇത്തവണ ആരും സ്വന്തമാക്കിയിരുന്നില്ല. നേരേത്ത ക്രിസ്റ്റൽ പാലസ്, റോമ, എൽ.എ ഗാലക്സി എന്നീ ടീമുകളുടെ പിൻനിരയിലും താരം കളിച്ചിട്ടുണ്ട്. കളി നിർത്തി പരിശീലക കുപ്പായമണിയാനാണ് തീരുമാനമെന്നാണ് സൂചന.
107 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ഏഴു തവണ വിവിധ ടീമുകൾക്കൊപ്പം എഫ്.എ കപ്പിൽ മുത്തമിട്ടത് െറക്കോഡാണ്. ആഴ്സനലിലും ചെൽസിയിലുമായിരിക്കെ രണ്ടു തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.