ആഴ്​സനലിനെ വീഴ്​ത്തി; ചെൽസിയുടെ പുതുവർഷം

ലണ്ടൻ: മൈകൽ ആർടേറ്റയുടെ ആദ്യ വിജയമെന്ന സ്വപ്​നത്തെ​ അവസാന മിനിറ്റുകളിലെ ഇരട്ട ​േഗാളിൽ അട്ടിമറിച്ച്​ ​ഫ്രാങ്ക്​ ലാംപാർഡി​​െൻറ ചെൽസി. ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ അപ്രതീക്ഷിത തോൽവികളിൽ പതറി​യ ചെൽസി 2-1ന്​ ആഴ്​സനലിനെ വീഴ്​ത്തി പുതുവർഷപ്പിറവിക്കു മു​േമ്പ ഫോമിലായി. കളിയുടെ 13ാം മിനിറ്റിൽ ഒബുമെയാങ്ങി​​െൻറ സൂപ്പർ ഹെഡ്​ഡർ ഗോളിൽ ആഴ്​സനൽ മുന്നിലെത്തിയപ്പോൾ ആർടേറ്റ ആദ്യ വിജയം ഉറപ്പിച്ചു. ഏറിയ സമയവും ലീഡ്​ നിലനിർത്തിയെങ്കിലും അവസാനത്തെ മിനിറ്റിൽ കളിമാറി. ജോർജിന്യോയും (83), ടാമി എബ്രഹാമും (87) അഞ്ച്​ മിനിറ്റ്​ ഇടവേളയിൽ ആഴ്​സനൽ പ്രതിരോധത്തെ പൊളിച്ചടുക്കിയപ്പോൾ വിജയം കൈവിട്ടു. ചെൽസി നാലും (35), ആഴ്​സനൽ (24) 12ഉം സ്​ഥാനത്താണ്​.

ലെസ്​റ്റർ, യുനൈറ്റഡ്​
വെസ്​റ്റ്​ഹാമിൽ മാനുൽ പെല്ലഗ്രനിയുടെ കസേര തെറുപ്പിക്കുന്നതായിരുന്നു ലെസ്​റ്റർ സിറ്റിയുടെ ജയം. തുടർ ​തോൽവികളുമായി തരംതാഴ്​ത്തലി​​െൻറ വക്കിലുള്ള വെസ്​റ്റ്​ഹാമിനെ 2-1ന്​ വീഴ്​ത്തിയ മുൻ ചാമ്പ്യന്മാർ ജയമില്ലാത്ത മൂന്നു​ മത്സരങ്ങളുടെ നിരാശമാറ്റി. അവസാന കളിയിൽ മാഞ്ചസ്​റ്റർ സിറ്റിയോടും ലിവർപൂളിനോടും തോറ്റ നീലപ്പട വെസ്​റ്റ്​ഹാമിനെതിരെ പെനാൽറ്റി ഉൾപ്പെടെയുള്ളവ പാഴാക്കിയിട്ടും ജയിച്ചു കയറി. കെലേചി ഇഹനാചോയും (40), ഡിമറായ്​ ഗ്രേയുമാണ്​ സ്​കോർ ചെയ്​തത്​. ജാമി വാർഡിയില്ലാതൊണ്​ ലെസ്​റ്റർ ഇറങ്ങിയത്​. തുടർച്ചയായ രണ്ടു​ ജയവുമായി അഞ്ചിലെത്തി മാഞ്ചസ്​റ്റർ യുനൈറ്റഡ് വർഷാവസാനം ഗംഭീരമാക്കി.

ബേൺലിക്കെതിരെ 2-0ത്തിനായിരുന്നു യുനൈറ്റഡി​​െൻറ ജയം. ആൻറണി മാർഷലും (44), ഇഞ്ചുറി ടൈമിൽ മാർകസ്​ റാഷ്​ഫോഡും (95) ഗോൾ കുറിച്ചു. അവസാന അഞ്ച്​ കളിയിൽ മൂന്ന്​ ജയവും ഒരു സമനിലയുമുള്ള യുനൈറ്റഡി​​െൻറ മികച്ച തിരിച്ചുവരവാണിത്​. ​
അതേസമയം, ഹൊസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ അവസാന സ്​ഥാനക്കാരായ നോർവിച്​ 2-2ന്​ തളച്ചു. ക്രിസ്​റ്റ്യൻ എറിക്​സനും (55), ഹാരി കെയ്​നും (83) ടോട്ടൻഹാമിനായി സ്​കോർ ചെയ്​തപ്പോൾ സെൽഫ്​ ഗോൾ വിജയം തട്ടിത്തെറുപ്പിച്ചു.

Tags:    
News Summary - arsenal vs chelsea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT